ഇസ്ലാമാബാദ്: ലോക കാലാവസ്ഥാ ഉച്ചകോടി (കോപ് 27)യിൽ പങ്കെടുക്കാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ശരിഫ് ഈജിപ്ത് സന്ദർശിക്കും. വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും മറ്റ് ക്യാബിനറ്റ് അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും പ്രധാന മന്ത്രിക്കൊപ്പമുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നവംബർ 6 മുതൽ 18 വരെ ഈജിപ്ത് പട്ടണമായ ഷറാമി ശൈഖിലാണ് ഉച്ചകോടി നടക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും ദുർബല സമൂഹങ്ങളുടെ സുസ്ഥിരതയും എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ ശരീഫ് പങ്കെടുക്കും. നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ചകളും കൂടിക്കാഴ്ചകളും നടത്തും.
ദശലക്ഷക്കണക്കിന് ആളുകൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന സമയത്താണ് കോപ്-27 നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.