ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ അനുയായികൾ മേയ് ഒമ്പതിന് നടത്തിയത് അട്ടിമറിശ്രമവും ആഭ്യന്തര യുദ്ധവുമാണെന്ന് പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവറുൽ ഹഖ് കക്കാർ.
സൈനിക മേധാവി ജനറൽ അസിം മുനീറിനെയും സംഘത്തെയുമാണ് അവർ ലക്ഷ്യമിട്ടത്. അക്രമം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിച്ചത് പ്രതികാര നടപടിയാണെന്ന ആരോപണം അദ്ദേഹം തള്ളി. ജിയോ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കക്കാർ ഇക്കാര്യം പറഞ്ഞത്. ഇംറാൻ ഖാന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടെ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം ഉൾപ്പെടെ ഡസൻ കണക്കിന് സൈനിക, സർക്കാർ കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു.
ഇത്തരം പ്രവർത്തനങ്ങൾ സ്വീകാര്യമല്ല. ഇത് അട്ടിമറിശ്രമവും ആഭ്യന്തര യുദ്ധവുമായിരുന്നു -കക്കാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ഇംറാൻ ഖാൻ അനുകൂലികളെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.