പാകിസ്താൻ ഐ.എം.എഫുമായി 700 കോടി ഡോളർ വായ്പാ കരാർ ഒപ്പിട്ടു

ഇസ്‍ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ 700 കോടി ഡോളറിന്റെ വായ്പകരാർ ഒപ്പിട്ടതായി അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) അറിയിച്ചു.

രാഷ്ട്രീയ അരാജകത്വം, 2022ലെ മൺസൂൺ പ്രളയം, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവയ്ക്കിടയിൽ പാകിസ്താൻ സമ്പദ്‌വ്യവസ്ഥ അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഉയർന്ന പണപ്പെരുപ്പവും പൊതു കടങ്ങളും കൊണ്ട് പാകിസ്താന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായി തുടരുകയാണ്.

പുതിയ മൂന്ന് വർഷത്തെ കരാറിന് ഐ.എം.എഫ് എക്‌സിക്യൂട്ടീവ് ബോർഡിന്റെ അംഗീകാരം ആവശ്യമാണെന്നും സാമ്പത്തിക സ്ഥിരത ഉറപ്പിക്കുന്നതിനും ശക്തവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ വളർച്ചയ്‌ക്കുള്ള സാഹചര്യങ്ങൾ സൃഷ്‌ടിക്കാൻ പാകിസ്ഥാനെ കരാർ പ്രാപ്‌തമാക്കുമെന്നും ഐ.എം.എഫ് പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്താൻ അധികൃതർ ഐ.എം.എഫുമായി മാസങ്ങളോളം ചർച്ച നടത്തിയതിനെ തുടർന്നാണ് വായ്പ ലഭ്യമായത്. ഐ.എം.എഫിന്റെ ആവശ്യം പരിഗണിച്ച്, വരും വർഷത്തിൽ ധനക്കമ്മി 1.5 ശതമാനം മുതൽ 5.9 ശതമാനം വരെ കുറക്കാനും പാകിസ്താൻ ലക്ഷ്യമിടുന്നു. എന്നാൽ പാകിസ്താനിലെ സാമ്പത്തിക വിദഗ്ധർ കരാറിനെതിരെ രംഗത്തു വന്നിട്ടുണ്ട്. 

Tags:    
News Summary - Pakistan signed a 7 billion dollar loan agreement with the IMF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.