ഇസ്ലാമാബാദ്: പാകിസ്താനിൽ ശ്രീലങ്കൻ പൗരനെ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച സ്വദേശിക്ക് ഉന്നത പുരസ്കാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഇംറാൻ ഖാൻ. മാലിക് അദ്നാൻ എന്നയാൾക്കാണ് ധീരതയ്ക്കുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിൽ അവാർഡായ തംഗാ ഐ ഷുജാത് സമ്മാനിക്കുക.
ഇംറാൻ ഖാൻ ഒരു ട്വീറ്റിലൂടെയാണ് ഇത് അറിയിച്ചത്. അദ്നാന്റെ ധാർമിക ധൈര്യത്തെയും ധീരതയെയും അഭിവാദ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.
മതനിന്ദ ആരോപിച്ചായിരുന്നു ശ്രീലങ്കൻ പൗരനായ പ്രിയാനന്ദ കുമരയെ കഴിഞ്ഞ വെള്ളിയാഴ്ച്ച തെഹ്രീകെ ലബ്ബെയ്ക് പാകിസ്താൻ (ടി.എൽ.പി) പാർട്ടി പ്രവർത്തകർ കൊലപ്പെടുത്തിയത്. സിയാൽകോട്ടിലെ വസ്ത്രനിർമാണ ശാലയിൽ വർഷങ്ങളായി മാനേജറായി സേവനമനുഷ്ഠിച്ചിരുന്ന കുമര ഖുർആൻ വരികളെഴുതിയ പോസ്റ്റർ നശിപ്പിച്ചെന്നാ രോപിച്ചായിരുന്നു ആക്രമിക്കപ്പെട്ടത്.
On behalf of the nation I want to salute moral courage & bravery of Malik Adnan who tried his utmost to shelter & save Priyantha Diyawadana from the vigilante mob in Sialkot incl endangering his own life by physically trying to shield victim. We will award him Tamgha i Shujaat
— Imran Khan (@ImranKhanPTI) December 5, 2021
അതേസമയം, സംഭവത്തിൽ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ശ്രീലങ്കക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഇതുവരെ 113 പേർ അറസ്റ്റിലായെന്നും കുറ്റവാളികൾക്കെതിരെ ഒരു ദയയും ഉണ്ടാവില്ലെന്നും, ശ്രീലങ്കൻ പ്രസിഡൻറ് ഗോടബയ രാജപക്സയെ ഫോണിൽ വിളിച്ചാണ് ഇംറാൻ ഖാൻ അറിയിച്ചത്. ശ്രീലങ്കൻ പ്രസിഡൻറിെൻറ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.