ചീഫ് ജസ്റ്റിസിന്റെ അധികാരത്തിന് കടിഞ്ഞാണിടാൻ പാക് പാർലമെന്റ്

ഇസ്‍ലാമാബാദ്: ചീഫ് ജസ്റ്റിസിന്റെ അധികാരത്തിന് വിലങ്ങിടാനുള്ള നടപടിയുമായി പാകിസ്താൻ പാർലമെന്റ്. ഇതുസംബന്ധിച്ച ബിൽ കഴിഞ്ഞ ദിവസം നിയമമന്ത്രി അസം നസീർ തരാർ പാർലമെന്റിൽ അവതരിപ്പിച്ചു. ബില്ലിന് കാബിനറ്റ് അംഗീകാരം നൽകുകയും ദേശീയ അസംബ്ലി പാസാക്കുകയും ചെയ്തതായി അധോസഭ ട്വിറ്ററിൽ അറിയിച്ചു.

ചീഫ് ജസ്റ്റിസിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ഇല്ലാതാക്കുന്നതാണ് ബിൽ. രാജ്യത്തെ ഉന്നത ജഡ്ജിയുടെ അധികാരത്തിന് കടിഞ്ഞാണിട്ടില്ലെങ്കിൽ, ചരിത്രം നമ്മോട് പൊറുക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് എം.പിമാരോട് പറഞ്ഞിരുന്നു. ഏതാനും ദിവസംമുമ്പ് രണ്ട് സുപ്രീംകോടതി ജഡ്ജിമാരും ചീഫ് ജസ്റ്റിസിന്റെ സ്വമേധയാ കേസെടുക്കാനുള്ള അധികാരത്തെ ചോദ്യംചെയ്തിരുന്നു.

സ്വമേധയാ കേസെടുക്കുന്ന വിഷയം ഇനിമുതൽ മൂന്ന് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചാകും പരിഗണിക്കുക. ചീഫ് ജസ്റ്റിസിന്റെ ഇതുസംബന്ധിച്ച അധികാരം പൂർണമായും ഇല്ലാതാക്കുംവിധമാണ് നിയമഭേദഗതിയെന്ന് റിപ്പോർട്ടുകളുണ്ട്. സർക്കാർ തീരുമാനത്തെ ‘പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ്’ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ഇംറാൻ ഖാൻ രൂക്ഷമായി വിമർശിച്ചു.

Tags:    
News Summary - Pakistani parliament passes bill to limit top judge's powers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.