ഇസ്ലാമാബാദ്: പ്രമുഖ പാകിസ്താനി ഗായിക ഹനിയ അസ്ലം (39) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ബന്ധുവായ സെബുന്നീസ ബംഗഷിനൊപ്പം ‘സെബ് -ഹനിയ’ ബാൻഡിലൂടെ സ്റ്റേജ് ഷോകളിൽ തിളങ്ങി. എല്ലാ അംഗങ്ങളും സ്ത്രീകളായ പാകിസ്താനിലെ ആദ്യ ബാൻഡും ‘സെബ് -ഹനിയ’ ആയിരുന്നു.
നിരവധി ഇന്ത്യന്‍ കലാകാരന്മാരും ഇവരുടെ ബാന്‍ഡിന്റെ ഭാഗമായി. 2014ൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ‘ഹൈവേ’ എന്ന ബോളിവുഡ് സിനിമയിലും പാടിയിട്ടുണ്ട്. കോക് സ്റ്റുഡിയോയിലൂടെ പുറത്തുവന്ന ആൽബങ്ങളാണ് ഹനിയയുടെ ജനപ്രീതി വർധിപ്പിച്ചത്. ‘ലൈലി ജാൻ’, ‘ബിബി സനം’, ‘പൈമോന’, ‘ചുപ്’, ‘തൻ ദോലെ’, ‘ദോസ്തി’, ‘ദിൽ പാഗ്ലാ’, ‘സെഹ് നാ സകെ’ തുടങ്ങി നിരവധി ഹിറ്റ് പാട്ടുകൾ അവരുടേതായുണ്ട്. 2014ൽ ബാൻഡ് വിട്ട് കാനഡയിലേക്ക് പോയ ഹനിയ പിന്നീട് പാകിസ്താനിലേക്കുതന്നെ മടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.