ലണ്ടൻ: ബ്രിട്ടനിലെ ലെസ്റ്റർ സ്ക്വയറിൽ തിങ്കളാഴ്ച സ്ത്രീക്കും 11 വയസ്സുള്ള പെൺകുട്ടിക്കും കുത്തേറ്റു. ഗുരുതര പരിക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടിയതായി അറിയിച്ച പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രണ്ടാഴ്ച മുമ്പ് സൗത്ത്പോർട്ടിൽ ടൈലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിക്കിടെ കുത്തേറ്റ് മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ടത് രാജ്യത്താകെ അക്രമസംഭവങ്ങൾക്ക് കാരണമായിരുന്നു.
ലണ്ടനിലേക്ക് കുടിയേറിയെത്തിയ മുസ്ലിം യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലതുപക്ഷ സംഘടനകള്‍ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ആരംഭിച്ചത്. രാജ്യത്തെ മസ്ജിദുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. ഇത് വളരെ വേഗം കുടിയേറ്റ വിരുദ്ധ കലാപമായി മാറിയതോടെ സർക്കാർ അതീവ ജാഗ്രതയിലാണ്. അക്രമങ്ങളെ തീവ്രവലതുപക്ഷ കൊള്ളയെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.