Image courtesy: BBC

ട്രംപ് പ്രസിഡന്റായാൽ അമേരിക്കക്ക് അപകടമെന്ന് ജോ ബൈഡൻ

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കൻമാരും-ഡെമോക്രാറ്റുകളും തമ്മിലുള്ള വാക്പോര് മുറുകുന്നു.

റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അത് അമേരിക്കയുടെ സുരക്ഷയ്ക്ക് അപകടമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

സി.ബി.എസ് ന്യൂസ് ചീഫ് ഇലക്ഷൻ കാമ്പയിൻ കറസ്‌പോണ്ടന്റായ റോബർട്ട് കോസ്റ്റയുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോ ബൈഡൻ.

മത്സരത്തിൽ നിന്ന് പിന്മാറാൻ ഡെമോക്രാറ്റുകൾ തന്നെ പ്രേരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ട്രംപിനെതിരായ സി.എൻ.എന്നിലെ സംവാദ പരാജയത്തെത്തുടർന്ന് ജോ ബൈഡന്റെ ​പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു നേരെ ഡെമോക്രാറ്റ് അംഗങ്ങളും അനുയായികളും എതിർപ്പ് ഉയർത്തുകയും തുടർന്ന് ബൈഡൻ പിന്മാറുകയുമായിരുന്നു.

പിന്നീട് ഡെമോക്രാറ്റിക് പാർട്ടി നോമിനിയായി നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ നാമനിർദേശം ചെയ്യുകയായിരുന്നു.

Tags:    
News Summary - Joe Biden says that if Trump becomes president, it will be a danger to America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.