ഇസ്ലാമബാദ്: പാകിസ്താനിൽ ഹിന്ദുക്ഷേത്രം നിർമ്മിക്കാൻ ഇസ്ലാം പുരോഹിത സംഘടനയുടെ അനുമതി. പാക് സർക്കാറിന് മതകാര്യങ്ങളിൽ ഉപദേശം നൽകുന്ന സമിതിയാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമിക്കുന്നതിന് അനുമതി നൽകിയത്. ഇസ്ലാമിക നിയമങ്ങൾ ന്യൂനപക്ഷങ്ങൾക്ക് ആരാധന നടത്താനുള്ള കേന്ദ്രങ്ങൾ നിർമ്മിക്കാൻ അനുമതി നൽകുന്നുണ്ടെന്നും പുരോഹിതരുടെ സംഘടന ചൂണ്ടിക്കാട്ടി.
ക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനത്തിൽ പാകിസ്താൻ പാർലമെൻറ് അംഗവും പ്രമുഖ ഹിന്ദുനേതാവുമായ ലാൽമാൽഹി സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, സ്വകാര്യ ക്ഷേത്രത്തിെൻറ നിർമ്മാണത്തിന് സർക്കാറിെൻറ ഫണ്ട് നേരിട്ട് നൽകരുതെന്നും ഇസ്ലാം പുരോഹിതരുടെ സംഘടന നിർദേശിച്ചിട്ടുണ്ട്.
നിലവിൽ ഹിന്ദുക്കൾക്കായി ഇസ്ലാമബാദിൽ ക്ഷേത്രങ്ങളൊന്നുമില്ല. 10 ലക്ഷത്തോളം ജനസംഖ്യയുള്ള ഇസ്ലാമബാദിൽ 3,000ത്തോളം പേർ ഹിന്ദു മതവിഭാഗത്തിൽ പെട്ടതാണ്. ഇസ്ലാമബാദിലെ ഹിന്ദുക്കൾക്ക് മരിച്ച് പോയവർക്കായി കർമ്മങ്ങൾ നടത്താൻ ഒരു ക്ഷേത്രമില്ല. അതിന് ഭരണഘടനാപരമായി അവർക്ക് അവകാശമുണ്ട്. അതുകൊണ്ട് ഹിന്ദുക്കൾക്ക് അനുയോജ്യമായ സ്ഥലത്ത് ക്ഷേത്ര നിർമാണം നടത്താമെന്ന് പാകിസ്താനിലെ ഇസ്ലാം പുരോഹിതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. നേരത്തെ ഇസ്ലാമബാദിൽ ഹിന്ദുക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചുവെങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.