റാമല്ല: ഇസ്രായേലുമായി അറബ്രാഷ്ട്രങ്ങൾ ബന്ധത്തിൽ ഏർപ്പെടുന്നതിൽ പ്രതിഷേധിച്ച് അറബ്രാജ്യ കൂട്ടായ്മയായ അറബ് ലീഗിെൻറ അധ്യക്ഷപദം ഫലസ്തീൻ വേണ്ടെന്നുവെച്ചു. അടുത്ത ആറു മാസത്തേക്ക് ഫലസ്തീന് അർഹതപ്പെട്ട അറബ്ലീഗ് ചെയർമാൻസ്ഥാനം ഒഴിവാക്കുന്നതായി വിദേശകാര്യ മന്ത്രി റിയാദ് അൽ മാലിക്കിയാണ് പ്രഖ്യാപിച്ചത്. ഇക്കാര്യം അറബ്ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്തിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ അധിനിവേശപ്രദേശങ്ങളടക്കം ഉൾപ്പെടുത്തി സ്വതന്ത്രരാജ്യത്തിനുള്ള ആഗ്രഹത്തെ ഇല്ലാതാക്കുന്നതാണ് അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിൽ കഴിഞ്ഞയാഴ്ച വാഷിങ്ടണിൽ ഒപ്പുവെച്ച കരാറെന്ന് ഫലസ്തീനികൾ കരുതുന്നു. യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചതിനെ അപലപിക്കാൻ അറബ് ലീഗിൽ ഫലസ്തീൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, യു.എ.ഇയുടെയും ഫലസ്തീനിെൻറയും പേരെടുത്ത് പറയാതെയാണ് അധ്യക്ഷപദവി നിരസിക്കുന്ന തീരുമാനം വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചത്. ഇസ്രായേലുമായി അറബ്രാജ്യങ്ങൾ സാധാരണ ബന്ധം സ്ഥാപിക്കുേമ്പാൾ അറബ്ലീഗ് ചെയർമാൻ പദവി ബഹുമാനമായി കാണാനാകില്ലെന്നും മാലികി പറഞ്ഞു. അതിനിടെ വെസ്റ്റ്ബാങ്ക് കേന്ദ്രമായ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ ഫത്താഹും ഗസ്സ കേന്ദ്രമായ ഹമാസും തമ്മിൽ തുർക്കിയിൽ ഒത്തുതീർപ്പ് ചർച്ച ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.