ഗസ്സയിൽ കരയാക്രമണത്തിൽ ഏർപ്പെട്ട ഇസ്രായേൽ അധിനിവേശ സേന

ഗസ്സയിൽ ഇന്ന് 11 ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ്

ഗസ്സ: ഗസ്സയിൽ കരയുദ്ധത്തിന് എത്തിയ 11 ഇസ്രായേൽ അധിനിവേശ ​സൈനികരെ വധിച്ചതായി ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്. ഏഴ് ഇസ്രായേൽ സൈനിക വാഹനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ല​പ്പെട്ടതെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

ഗസ്സ സിറ്റിക്കടുത്ത ശുജയ്യയിലാണ് ഷെല്ലുകളും ടാങ്ക് വേധ ആയുധങ്ങളും ഉപയോഗിച്ച് ഇസ്രായേലിന്റെ ഏഴ് സൈനിക വാഹനങ്ങൾ ആക്രമിച്ചത്.

അതിനിടെ ഗസ്സയിൽ നരനായാട്ട് തുടരുമ്പോഴും ഇസ്രായേലിനുള്ള പിന്തുണ ആവർത്തിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗതെതത്തി. സ്വതന്ത്ര ജൂതരാഷ്ട്രമായി നിലകൊള്ളാനുള്ള ഇസ്രായേലിന്‍റെ അവകാശത്തെ യു.എസ് എന്നും പിന്തുണക്കുമെന്ന് ബൈഡൻ പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കഴിഞ്ഞ വർഷങ്ങളിൽ പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഹമാസിനെ തുടച്ചുനീക്കാനുള്ള പോരാട്ടത്തിൽ എല്ലാവിധ സൈനിക സഹായവും നൽകും. പക്ഷേ, ഞങ്ങളും അവരും അതീവ ശ്രദ്ധയോടെ മുന്നോട്ടുപോകേണ്ടതുണ്ട്. ഒറ്റ രാത്രി കൊണ്ട് ലോകത്തിന്‍റെ പൊതു അഭിപ്രായം മാറിയേക്കാം. അങ്ങനെ സംഭവിക്കാൻ നമ്മൾ അനുവദിക്കരുത് -ബൈഡൻ പറഞ്ഞു.

ഗസ്സയിൽ വെടിനിർത്തലിനുള്ള അന്താരാഷ്ട്ര സമ്മർദം ശക്തമായിട്ടും ഇടപെടാത്ത യു.എസിന്‍റെ നിലപാട് വ്യാപകമായി വിമർശിക്കപ്പെടവെയാണ് ഇസ്രായേലിനെ പിന്തുണച്ച് വീണ്ടും ബൈഡന്‍റെ പ്രസ്താവന. വെടിനിർത്തലിനായി ഐക്യരാഷ്ട്രസമിതിയിൽ കൊണ്ടുവരുന്ന പ്രമേയങ്ങൾ അമേരിക്ക വീറ്റോ ചെയ്ത് റദ്ദാക്കുകയാണ്.

ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പൊ​തു​സ​ഭ​യി​ൽ ചൊ​വ്വാ​ഴ്ച വോ​ട്ടി​നി​ട്ടേ​ക്കും. യു.​​എ​​ൻ ചാ​​ർ​​ട്ട​​റി​​ലെ 99ാം അ​​നു​​ച്ഛേ​​ദ പ്ര​​കാ​​രം സെ​ക്ര​ട്ട​റി ജ​ന​റ​ൽ വി​ളി​ച്ചു​ചേ​ർ​ത്ത അ​ടി​യ​ന്ത​ര ര​ക്ഷാ​സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം വെ​ള്ളി​യാ​ഴ്ച അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തി​രു​ന്നു.

15 അം​​ഗ ര​ക്ഷാ​സ​മി​തി​യി​ൽ അ​മേ​രി​ക്ക വീ​റ്റോ ചെ​യ്യു​ക​യും ബ്രി​ട്ട​ൻ വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ബാ​ക്കി 13 രാ​ജ്യ​ങ്ങ​ളും പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് 193 രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ വോ​ട്ടി​നി​ടു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ലും ബ​ന്ദി​ക​ളു​ടെ കൈ​മാ​റ്റ​വും ആ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​റി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ 121 രാ​ജ്യ​ങ്ങ​ൾ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 14 രാ​ജ്യ​ങ്ങ​ൾ എ​തി​ർ​ത്തു. 44 രാ​ജ്യ​ങ്ങ​ൾ വി​ട്ടു​നി​ന്നു.

Tags:    
News Summary - Palestinian fighters say seven Israeli military vehicles targeted, 11 soldiers killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.