ഇസ്രായേൽ ഭീകരതയെയും അധിനിവേശ സേനയെയും പ്രതിരോധിക്കാൻ ഫലസ്തീൻ ജനതക്ക് അവകാശമുണ്ട് -മഹ്മൂദ് അബ്ബാസ്

ഗസ്സ സിറ്റി: ഇസ്രായേൽ കുടിയേറ്റക്കാരുടെ ഭീകരതയെയും അധിനിവേശ സേനയെയും പ്രതിരോധിക്കാൻ ഫലസ്തീൻ ജനതക്ക് അവകാശമുണ്ടെന്ന് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേൽ വ്യോമാക്രമണം വിലയിരുത്താൻ ചേർന്ന പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകുകയും ഇസ്രായേൽ അധിനിവേശവും കുടിയേറ്റ സംഘങ്ങളും നടത്തുന്ന അതിക്രമങ്ങളെ നേരിടുന്നതിൽ ഫലസ്തീൻ ജനതയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ആവശ്യമായതെല്ലാം നൽകണമെന്നും ഉന്നതതല യോഗത്തിൽ മഹ്മൂദ് അബ്ബാസ് നിർദേശം നൽകി.

മേഖലയിലെ സുരക്ഷ, സ്ഥിരത, സമാധാനം എന്നി ഉറപ്പാക്കാൻ ഫലസ്തീൻ പ്രദേശത്തെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശവും രാഷ്ട്രത്തിന് ന്യായമായ അവകാശം നൽകാതിരിക്കുന്നതും രാഷ്ട്രീയ സ്തംഭനാവസ്ഥയുടെ അനന്തരഫലങ്ങളെക്കുറിച്ചും തങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദിനംപ്രതിയുള്ള പ്രകോപനങ്ങളുടെയും ആക്രമണങ്ങളുടെയും അനന്തരഫലങ്ങൾ, കുടിയേറ്റക്കാരുടെയും അധിനിവേശ സേനയുടെയും തുടർച്ചയായ ഭീകരത, അൽ അഖ്‌സ പള്ളിയിലും ക്രിസ്ത്യൻ, ഇസ്‌ലാമിക പുണ്യസ്ഥലങ്ങളിലും നടത്തിയ റെയ്‌ഡുകളെക്കുറിച്ചും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1967ലെ കരാറിലെ കിഴക്കൻ ജറുസലേം തലസ്ഥാനമായ ഫലസ്തീൻ രാജ്യത്തിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുകയും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമുള്ള അവകാശം അംഗീകരിക്കുകയും ചെയ്യുക എന്നതാണ് മേഖലയിലെ സുരക്ഷയും സ്ഥിരതയും സമാധാനവും ഉറപ്പുനൽകുന്നതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ന് രാവിലെയാണ് ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചത്. ഹമാസിന്‍റെ 21 ശക്തികേന്ദ്രങ്ങൾ ആക്രമിച്ചതായും യുദ്ധ വിമാനങ്ങൾ അയച്ചതായും ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.

നമ്മൾ യുദ്ധത്തിലാണെന്നും നമ്മൾ ജയിക്കുമെന്നും നേരത്തെ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞിരുന്നു.

നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ആരംഭിച്ചത്. ‘ഓപറേഷൻ അൽ-അഖ്സ ഫ്ലഡ്’ ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. ഹമാസിന്‍റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്.

Tags:    
News Summary - Palestinians have right to defend themselves against 'terror': Palestinian President Mahmoud Abbas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.