ബഗ്ദാദ്: 2007ൽ 14 ഇറാഖികളെ ബഗ്ദാദിൽ കൂട്ടക്കുരുതിക്കിരയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട നാലു സുരക്ഷ ഗാർഡുമാർക്ക് മാപ്പുനൽകിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടിയിൽ ഇറാഖ് പ്രതിഷേധിച്ചു. ബഗ്ദാദിലെ യു.എസ് എംബസി സുരക്ഷ ചുമതലയുണ്ടായിരുന്ന ബ്ലാക്വാട്ടർ സെക്യൂരിറ്റി സംഘാംഗങ്ങളായ ഇവർ നിസൂർ സ്ക്വയറിൽ നിരായുധരായ ജനക്കൂട്ടത്തിനു നേരെ വെടിവെക്കുകയായിരുന്നു.
ട്രംപിെൻറ നടപടി കുറ്റകൃത്യത്തിെൻറ ഗൗരവം കുറക്കില്ലെന്നും നടപടി പുനഃപരിശോധിക്കണമെന്നും ഇറാഖ് വിദേശ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഞങ്ങൾക്ക് നീതികിട്ടില്ലെന്ന് അറിയാമെന്ന് സംഭവം അന്വേഷിച്ച പൊലീസ് ഓഫിസർ ഫാരിസ് സഅദി പറഞ്ഞു.
ഞങ്ങളുടെ രക്തം വെള്ളത്തേക്കാൾ വിലകുറഞ്ഞതും നീതിക്കായുള്ള ആവശ്യം ശല്യമായിട്ടുമാണ് കണക്കാക്കുന്നതെന്ന് കൂട്ടക്കൊലക്കിരയായ വൈദ്യ വിദ്യാർഥിയുടെ സഹപാഠി അഭിപ്രായപ്പെട്ടു. മാപ്പ് നൽകിയ നടപടിയെ റിട്ട. യു.എസ് സൈനിക ജനറൽ മാർക് ഹെർട്ടിലങ്ങ് അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.