ശ്രീലങ്കൻ കലാപം; സർക്കാർ കെട്ടിടങ്ങളിൽ നിന്ന് പിൻമാറുമെന്ന് പ്രതിഷേധക്കാർ

കൊളംബോ: ശ്രീലങ്കയിൽ സർക്കാർ കെട്ടിടങ്ങളിൽ അതിക്രമിച്ച് കയറിയുള്ള പ്രതിഷേധം അവസാനിപ്പിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. എന്നാൽ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടുള്ള സമരം തുടരും.

പ്രതിഷേധക്കാർ പ്രസിഡന്‍റ് ഗോടബയ രാജപക്സെയുടെ വസതിയിൽ അതിക്രമിച്ച് കയറിയതോടെ അദ്ദേഹം ബുധനാഴ്ച മാലിദ്വീപിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതനായിരുന്നു. സമാന രീതിയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസിലും പ്രതിഷേധക്കാർ അതിക്രമിച്ച് കയറിയിരുന്നു.

ബുധനാഴ്ച രാജിവെക്കുമെന്ന് പ്രസിഡന്‍റ് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. പ്രസിഡന്‍റ് രാജ്യം വിട്ടതിന് പിന്നാലെ താൽകാലികമായി അധികാരം ഏറ്റെടുത്ത പ്രധാനമന്ത്രി കെട്ടിടങ്ങളിൽ നിന്നും പ്രതിഷേധക്കാരെ ഒഴിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യാൻ സുരക്ഷ സേനയോട് ഉത്തരവിട്ടു.

പ്രസിഡൻഷ്യൽ പാലസ്, പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് സമാധാനപരമായി പിൻവാങ്ങുകയാണ്. എന്നാൽ സമരം തങ്ങൾ തുടരുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

200 വർഷത്തിലേറെ പഴക്കമുള്ള പ്രസിഡൻഷ്യന്റിന്റെ കൊട്ടാരം രാജ്യത്തിന്‍റെ പ്രധാന സ്വത്താണെന്നും അത് സംരക്ഷിക്കപ്പെടണെന്നും അധികാരികൾ പറഞ്ഞു. രാജപക്സെ രാജ്യം വിട്ടതിന് പിന്നാലെ കെട്ടിടത്തിലേക്ക് നിരവധി ആളുകളാണ് അതിക്രമിച്ച് കയറിയത്. അക്രമവും സർക്കാർ കെട്ടിടങ്ങൾ കയ്യേറുന്നതും തുടർന്നതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ കർഫ്യൂ പിൻവലിച്ചെങ്കിലും പാർലമെന്റിന് പുറത്ത് പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും കോൺസ്റ്റബിളിനും പരിക്കേറ്റതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Lankan Protesters "Peacefully Withdrawing" From Official Buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.