ചൈനീസ് സ്‌പോർട്‌സ് താരം പെങ് ഷുവായ് ബെയ്​ജിംഗിൽ തന്‍റെ കോച്ചിനും സുഹൃത്തുക്കൾക്കും ഒപ്പം ഭക്ഷണം കഴിക്കുന്നു

കാണാതായ ചൈനീസ് ടെന്നീസ് താരം ഒടുവിൽ ബെയ്​ജിങിൽ പ്രത്യക്ഷപ്പെട്ടു

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രബല നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചതിന്​ ശേഷം അപ്രത്യക്ഷയായ പ്രശസ്​ത ടെന്നിസ്​ താരം ഒടുവിൽ ബെയ്​ജിങിൽ പ്രത്യക്ഷപ്പെട്ടു.

ചൈനീസ് സ്‌പോർട്‌സ് താരം പെങ് ഷുവായ് ബെയ്​ജിംഗിൽ തന്‍റെ കോച്ചിനും സുഹൃത്തുക്കൾക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന പുതിയ ചിത്രം ചൈനീസ്​ മാധ്യമങ്ങളാണ്​ പുറത്തുവിട്ടത്​. പെങ് ഷുവായുടെ തിരോധാനം വൻ മാധ്യമ ശ്രദ്ധയും അന്താരാഷ്​ട്ര ശ്രദ്ധയും നേടിയിരുന്നു. ആശങ്കകൾക്കിടെയാണ്​ ചിത്രം പുറത്തുവന്നത്​. ബെയ്​ജിങിൽ ഞായറാഴ്ച പുലർച്ചെ നടന്ന ടീനേജർ ടെന്നിസ്​ മാച്ച്​ ഫൈനലിന്‍റെ ഓപണിങ്​ സെറിമണിയിൽ അവർ പ​ങ്കെടുക്കുന്ന വീഡിയോയും ഔദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്​. ഈ മാസം ആദ്യമാണ് ചൈനയിലെ ടെന്നീസ് താരമായ പെങ് ഷുവായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രബല നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്.

ഇതിനുശേഷം പെങ് ഷുയിയെ പുറം ലോകം കണ്ടിട്ടില്ല. അവരുടെ സുരക്ഷയെ സംബന്ധിച്ചും എവിടെയാണെന്നതു സംബന്ധിച്ചും വലിയ ആശങ്കകളാണ് ടെന്നീസ് ലോകം പങ്കുവച്ചിരുന്നത്. വിമെന്‍സ് ടെന്നീസ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്റ്റീവ് സിമോണ്‍, പെങ്ങിന്‍റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. പെങ്ങിന്റെ ആരോപണം പുറത്തുവന്നതിനുശേഷം അവരെക്കുറിച്ചോര്‍ത്ത് അതിയായ ആശങ്കകളുണ്ടായിരുന്നതായി സ്റ്റീവ് പറഞ്ഞു. ട്വിറ്റര്‍ പോലെ ചൈനയില്‍ ഉപയോഗത്തിലുള്ള വെബിബോയിലെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഷുയി ഗവോലിക്കെതിരേ ആരോപണം ഉന്നയിച്ചത്.

ഗവോലിക്കുള്ള കത്തിന്‍റെ രൂപത്തിലായിരുന്നു പോസ്റ്റ്. പത്തുവര്‍ഷത്തോളം താനുമായി ഗവോലിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ഗവോലി തന്നെ നിര്‍ബന്ധിച്ചതായും കുറിപ്പില്‍ അവർ ആരോപിച്ചു. എന്നാല്‍, ഷുയിയുടെ ആരോപണം പുറത്തുവന്ന് 30 മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റ് വിബിബോയില്‍ നിന്ന് അപ്രത്യക്ഷമായി. എല്ലാ സാമൂഹിക മാധ്യമങ്ങളില്‍നിന്നും സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ളവ നീക്കം ചെയ്തു. വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ചാംപ്യനാണ് പെങ് ഷുയി. അതേസമയം, പെങ് സിമോണിന് അയച്ചുവെന്ന് പറയപ്പെടുന്ന ഇ-മെയിലിന്‍റെ സ്‌ക്രീന്‍ ഷോട്ട് ചൈനീസ് മാധ്യമമായ സി.ജി.ടി.എന്‍ പ്രസിദ്ധീകരിച്ചു.

തന്‍റെ പേരില്‍ പുറത്തുവന്ന ലൈംഗിക ആരോപണം സത്യമല്ലെന്നും താന്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും എല്ലാക്കാര്യങ്ങളും നന്നായി പോകുന്നുവെന്നും ഇ-മെയിലില്‍ വ്യക്തമാക്കുന്നു. അതേസമയം, ഇ-മെയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടില്‍ കര്‍സര്‍ കാണുന്നുണ്ടെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. ഇ-മെയില്‍ യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് സിമോണും വ്യക്തമാക്കി.

കാ​ണാ​താ​യ ടെ​ന്നി​സ്​ താ​രം പെ​ങ് ഷു​വാ​യി സ​ു​ര​ക്ഷി​ത​യെ​ന്ന​തി​ന്​ ചൈ​ന​യോ​ട്​ തെ​ളി​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യും യു.​എ​സും രംഗത്തു വന്നിരുന്നു. തിരോധാനത്തെക്കു​റി​ച്ച്​ ഒ​ന്നു​മ​റി​യി​ല്ലെ​ന്നാ​യിരുന്നു ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം.പെ​ങ്​ സു​ര​ക്ഷി​ത​യാ​ണെ​ന്നു ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ചൈ​ന​ക്ക്​ ബാ​ധ്യ​ത​യു​ണ്ട്​-​യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഓ​ഫി​സ്​ വ​ക്​​താ​വ്​ ലി​സ്​ ത്രോ​സെ​സ​ൽ പ​റ​ഞ്ഞു. പെ​ങ്​ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തെ കു​റി​ച്ച്​ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യു.​എ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ടെ​ന്നി​സ്​ താ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. താ​രം സു​ര​ക്ഷി​ത​യാ​ണ്​ എ​ന്നു കാ​ണി​ക്കു​ന്ന വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണ്​ യു.​എ​സ്​ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​വ​ർ എ​വി​ടെ​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചൈ​ന​യോ​ട്​ നി​ർ​ദേ​ശി​ച്ചിരുന്നു.

Tags:    
News Summary - Peng Shuai: Missing Chinese tennis star appears in Beijing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.