വാഷിങ്ടൺ: ഇന്ത്യയുമായി തർക്കത്തിലുള്ള യഥാർഥ നിയന്ത്രണരേഖയിൽ (എൽ.എ.സി) വിമാനത്താവളവും ഹെലിപാഡുകളുമടക്കമുള്ള നിർമാണപ്രവർത്തനങ്ങൾ ചൈന തുടരുന്നതായി യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗണിന്റെ വാർഷിക റിപ്പോർട്ട്. കൂടാതെ ഭൂട്ടാനിൽ തർക്കത്തിലുള്ള മേഖലയിൽ പുതിയ ഗ്രാമം നിർമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗൽവാൻ താഴ്വരയിൽ ഇന്ത്യ ൻ സേനയുമായുണ്ടായ സംഘർഷങ്ങൾക്കു ശേഷവും യഥാർഥ നിയന്ത്രണരേഖയിൽ നിർമാണപ്രവർത്തനങ്ങളും സേനാ സാന്നിധ്യവും ചൈന തുടരുകയാണ്.
ധോക്ലാമിനടുത്ത് ഭൂഗർഭ സംഭരണ കേന്ദ്രം, മൂന്നു സെക്ടറുകളിലായി പുതിയ റോഡുകൾ, പങ്ങോങ് തടാകത്തിനു കുറുകെ രണ്ടാം പാലം, മധ്യ സെക്ടറിൽ വിമാനത്താവളം, ഒന്നിലേറെ ഹെലിപാഡുകൾ എന്നിവയെല്ലാം പുതുതായി നിർമിച്ചവയിൽപെടും. സൈനിക സാന്നിധ്യം കൂട്ടിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.