വാഷിങ്ടൺ: മുൻഗാമി ഡോണൾഡ് ട്രംപിെൻറ ഒരു തീരുമാനം കൂടി തത്കാലം വേണ്ടെന്നുവെച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ.ഈ രംഗത്തെ അതികായനായ ആമസോണിനെ മാറ്റിനിർത്തി മൈക്രോസോഫ്റ്റുമായി ഒപ്പുവെച്ച 1000 കോടി ഡോളറിെൻറ ക്ലൗഡ് കമ്പ്യൂട്ടിങ് കരാറാണ് ബൈഡൻ റദ്ദാക്കിയത്. 2019ൽ നലകിയ കരാർ ആമസോൺ നൽകിയ പരാതിയെ തുടർന്ന് നടപ്പാക്കിയിരുന്നില്ല.
ആമസോണിനെയും കമ്പനി മേധാവി ജെഫ് ബിസോസിനെയും നിരന്തരം അപമാനിച്ച ട്രംപ് ബോധപൂർവം കരാർ മൈക്രോസോഫ്റ്റിന് നൽകുകയായിരുന്നു. ആമസോണിനെ 'ശരിയാക്കാൻ' ട്രംപ് നിർദേശം നൽകിയതുൾപെടെ രേഖകൾ സഹിതമാണ് കമ്പനി പരാതി നൽകിയിരുന്നത്.
ആമസോണിനും മൈക്രോസോഫ്റ്റിനും ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങൾ പൂർത്തിയാക്കാനാകുമെന്നും മറ്റു കമ്പനികളുടെ കൂടി നിലപാട് തേടിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും പെൻറഗൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.