കോവിഡ്​ രോഗികൾക്ക്​ ഇരുമ്പുമുറികൾ, പ്രദേശമാകെയും വീട്ടുതടങ്കൽ; കോവിഡ്​ മുക്​തമാകാനുള്ള ചൈനീസ്​ തന്ത്രങ്ങളിങ്ങനെ

കോവിഡ്​ ബാധിച്ചവരെയും സമ്പർക്കമുള്ളവരെയും ദയാരഹിതമായി 'തടവിലാക്കി' ചൈനയുടെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ സജീവം. കോവിഡിനെ പൂർണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്​കരിച്ച്​ നടപ്പാക്കുന്നത്​ കർശന നിയന്ത്രണങ്ങളാണ്​.

കോവിഡ്​ സ്​ഥിരീകരിച്ചവരെ പ്രത്യേകം നിർമിച്ച കണ്ടയിനർ മുറികളിൽ 'തടവിലാക്കുകയാണ്​' പല പ്രവിശ്യകളിലും ചെയ്യുന്നത്​. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്പ്​ മുറികളാണിത്​. നിരനിരയായി ഇത്തരം ഇരുമ്പ്​ മുറികൾ സ്​ഥാപിച്ചതി​െൻറയും ബസുകളിൽ ആളുകളെ ഇവിടേക്ക്​ കൊണ്ടുവരുന്നതി​െൻറയുമൊക്കെ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്​.

ഒരു അപാർട്ട്​​മെൻറ്​ സമുച്ചയത്തിൽ ആർക്കെങ്കിലും കോവിഡ്​ സ്​ഥിരീകരിച്ചാൽ ആ സമുച്ചയത്തിലെ മുഴുവൻ താമസക്കാരെയും അവരുടെ വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും പുറത്തിറങ്ങാനാകാത്ത നിലയിൽ അടച്ചിടുന്നുമുണ്ട്​. പലപ്പോഴും രാത്രി വൈകിയും മറ്റുമാണ്​ ഉദ്യോഗസ്​ഥർ ഇൗ വിവരം താമസക്കാരെ അറിയിക്കുന്നത്​. ഇനി രണ്ടാഴ്​ച പുറത്തിറങ്ങാനാകില്ലെന്ന്​ രാത്രി വിവരം ലഭിക്കുന്ന അവസ്​ഥയാണ്.

എപ്പോഴും വീടുകളിൽ അടച്ചിടപ്പെടാമെന്ന സ്​ഥിയിയുള്ളതിനാൽ ഭ്രാന്തുപിടിച്ച പോലെ സാധനങ്ങൾ വാങ്ങികൂട്ടുന്ന പ്രവണതയും വ്യാപകമാണ്​. പെ​െട്ടന്ന്​ വീടുകളിൽ 'തടവിലാക്കപ്പെടുന്നവർക്ക്​' ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോലും അനുവാദമില്ലാത്തതിനാൽ പലർക്കും പട്ടിണി കിടക്കേണ്ടി വരുന്നുവെന്ന വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനാൽ ആളുകൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്​.

എന്തു വിലകൊടുത്തും പൂർണമായും കോവിഡ്​ രഹിതമാകുക എന്നതാണ്​ ചൈനീസ്​ സർക്കാർ ലക്ഷ്യം വെക്കുന്നത്​. രണ്ട്​ കോടിയോളം ആളുകൾ വീടുകളിലും മറ്റുമായി തടവിലാണ്​. കോവിഡ്​ സ്​ഥിരീകരിച്ച പതിനായിരങ്ങൾ ഇരുമ്പ്​ മുറികളിലും തടവിലാണെന്നാണ്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. 


Tags:    
News Summary - People Forced To Live In Metal Boxes Under China's Zero Covid Rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.