ലിമ: പെറുവിലെ പ്രക്ഷോഭകർ ബൊളീവിയൻ അതിർത്തി അടച്ചു. കഴിഞ്ഞയാഴ്ച ചുമതലയേറ്റ പ്രസിഡന്റ് ദിന ബൊലുവർട്ട് രാജിവെച്ച് തെരഞ്ഞെടുപ്പ് നേരിടണമെന്നാവശ്യപ്പെട്ടാണ് പുറത്താക്കപ്പെട്ട പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയുടെ അനുയായികൾ സമരം നടത്തുന്നത്.
ഡിസംബർ ആദ്യം ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 20 പേർ കൊല്ലപ്പെടുകയും 268 പൊലീസുകാർ ഉൾപ്പെടെ 518 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും അടച്ചിട്ടതിനാൽ ആയിരക്കണക്കിന് വിദേശ വിനോദസഞ്ചാരികളാണ് പെറുവിൽ കുടുങ്ങിക്കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.