ഫൈസർ വാക്​സിന് അടിയന്തരാനുമതി നൽകി ലോകാരോഗ്യ സംഘടന

ജനീവ: ഫൈസർ-ബയോൺടെകിന്‍റെ കോവിഡ്​ വാക്​സിന്​ അടിയന്തര ഉപയോഗത്തിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി. വാക്​സിന്‍റെ സുരക്ഷ, ഫലപ്രാപ്​തി, ഗുണനിലവാരം എന്നിവ അവ​േലാകനം ചെയ്​ത ശേഷമാണ്​ ഡബ്ല്യു.എച്ച്​.ഒയുടെ അനുമതി. കോവിഡ്​ ബാധ സ്​ഥിരീകരിച്ച ശേഷം ഡബ്ല്യു.എച്ച്​.ഒ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകുന്ന ആദ്യ വാക്​സിനാണി​ത്​.

'ലോകത്ത്‌ എല്ലായിടത്തും മതിയായ അളവില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങളിലേക്ക​ുള്ള ആദ്യ ചുവടുവെപ്പാണിത്' -ലോകാരോഗ്യസംഘടന ഉദ്യോഗസ്​ഥയായ മാരിയംഗേല സിമാവോ പറഞ്ഞു.

സുരക്ഷക്ക​ും ഫലപ്രാപ്തിക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ വാക്സിൻ പാലിച്ചിട്ടുണ്ടെന്നും കോവിഡ്​ കാരണമുണ്ടാകുന്ന അപകടസാധ്യതകൾ പരിഹരിക്കാനാകുമെന്നും അവലോകനത്തിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകാരോഗ്യസംഘടന അനുമതി നല്‍കിയതോടെ വിവിധ രാജ്യങ്ങൾക്ക്​ വാക്‌സിന് ഉടനടി അനുമതി നല്‍കാനും ഇറക്കുമതി ചെയ്യാനും സാധിക്കും. നേരത്തെ ബ്രിട്ടൻ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിരുന്നു.

Tags:    
News Summary - Pfizer Covid Vaccine bag 'Emergency Validation​' by WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.