ജറുസലേം: ഫൈസറിന്‍റെ കോവിഡ് വാക്സിന് 64 ശതമാനം മാത്രമാണ് ഫലപ്രാപ്തിയെന്ന് ഇസ്രായേൽ. ജൂൺ ആറ് മുതൽ ജൂലൈ ആദ്യവാരം വരെ വാക്സിൻ നൽകിയവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഡെൽറ്റ വകഭേദം പടരുന്നതിനിടെയാണ് ഇസ്രായേൽ പുതിയ പഠനം നടത്തിയത്. ഫൈസറിന് 94 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു നേരത്തെ അവകാശപ്പെട്ടിരുന്നത്.
ഫൈസർ സ്വീകരിച്ചവരിൽ കോവിഡ് ബാധിച്ച് ആശുപ്രതിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. നേരത്തെ വാക്സിൻ സ്വീകരിച്ച 97 ശതമാനം പേർക്ക് ആശുപത്രിവാസം ഒഴിവായിരുന്നു. എന്നാൽ, ഇപ്പോൾ ഇത് 93 ശതമാനമായി കുറഞ്ഞു.
അതേസമയം, പുതിയ വിവരങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഫൈസർ വക്താവ് ഡെർവില കെന തയാറായില്ല. വാക്സിൻ കോവിഡിന്‍റെ വിവിധ വകഭേദങ്ങൾക്കെതിരെ സംരക്ഷണം തീർക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ലോകത്ത് ഫലപ്രദമായ വാക്സിൻ നൽകിയ രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. 57 ശതമാനം പേർക്ക് വാക്സിൻ നൽകിയതിനെ തുടർന്ന് ഇസ്രായേൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.