വാഷിങ്ടൺ: ഫൈസറിെൻറ കോവിഡ് 19 വാക്സിൻ സുരക്ഷിതമെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. വാക്സിന് സുരക്ഷാപരമായ ആശങ്കകളൊന്നുമില്ലെന്ന് ഏജൻസി അറിയിച്ചു. 38,000 പേരിൽ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഏജൻസിയുടെ കണ്ടെത്തൽ.
എത്രയും പെെട്ടന്ന് വാക്സിൻ ഉപയോഗിക്കാൻ കഴിയുമെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന് അനുമതി നൽകാൻ എഫ്.ഡി.എ അംഗങ്ങൾ യോഗം ചേരാനിരിക്കെയായാണ് ഏജൻസിയുടെ നിലപാട് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വരുന്നത്.
യു.എസ് കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോടെകും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. യു.കെയിൽ ഫൈസർ വാക്സിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഫൈസർ അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.