ലണ്ടൻ: ഫൈസർ, മൊഡേണ വാക്സിനുകൾ കുട്ടികളിൽ സുരക്ഷിതവും ഫലപ്രദവുമെന്ന് റിപ്പോർട്ട്. ഇരു കമ്പനികളും ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു.
കാനഡയും അമേരിക്കയും യൂറോപ്യൻ യൂനിയനും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 12നും 15നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ ബ്രിട്ടനും അടുത്തിടെ അംഗീകാരം നൽകി.
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ കോവിഡ് തീവ്രത വളരെ കുറവാണ്. കോവിഡ് മരണങ്ങളുടെ എണ്ണത്തിലും കുട്ടികൾ വളരെ ചുരുക്കമാണ്. മരുന്ന് ഫലപ്രദമാകുന്ന പക്ഷം ചെറിയ അപകട സാധ്യത ഒഴിവാക്കാൻ സാധിക്കും. പരീക്ഷണത്തിൽ 12നും 17നുമിടയിൽ പ്രായമുള്ള 3000 പേർക്കാണ് വാക്സിൻ നൽകിയത്. ഇവർക്ക് കാര്യമായ പാർശ്വ ഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.