കൈറോ: സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓർഡർ ഓഫ് ദ നൈൽ ബഹുമതി സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി. 1997നു ശേഷം ഈജിപ്ത് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. അൽസിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഈജിപ്ത് സന്ദർശിച്ചത്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണിതാവായി അൽസിസി സെപ്റ്റംബറിൽ ഇന്ത്യയിലെത്തും.
ഈജിപ്തിലെ കൈറോയിൽ 11ാം നൂറ്റാണ്ടിൽ പണിത ചരിത്രപരമായ അൽ ഹക്കീം മസ്ജിദ് മോദി സന്ദർശിച്ചിരുന്നു. മസ്ജിദിന്റെ നവീകരണം അടുത്തിടെയാണ് പൂർത്തിയായത്. മോദി മസ്ജിദ് മുഴുവനും ചുറ്റിനടന്നു കണ്ടു. കൈറോയിലെ പഴക്കം ചെന്ന മസ്ജിദുകളിൽ നാലാമത്തേതാണ് അൽഹക്കീം. 13,560 സ്ക്വയർമീറ്ററാണ് പള്ളിയുടെ വിസ്തൃതി.
ഹീലിയോപോളിസ് കോമൺവെൽത്ത് വാർ സെമിത്തേരിയും മോദി സന്ദർശിച്ചു. ഒന്നാം ലോക യുദ്ധത്തിൽ അന്തരിച്ച ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് കോമൺവെൽത്ത് വാർ സെമിത്തേരിയിൽ മോദി ആദരമർപ്പിച്ചു. ഈജിപ്തിലും ഫലസ്തീനിലുമായി ഒന്നാംലോക യുദ്ധത്തിൽ പങ്കെടുത്ത് വീരമൃത്യുവടഞ്ഞ 4000ത്തോളം ഇന്ത്യൻ സൈനികരുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.