വാഷിങ്ടൺ ഡി.സി: യു.എസ് സന്ദർശനത്തിലുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് ജോ ബൈഡനൊപ്പം സംയുക്ത വാർത്തസമ്മേളനത്തിൽ പങ്കെടുക്കും. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. വാർത്തസമ്മേളനത്തെ 'ബിഗ് ഡീൽ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകുമെന്നും വ്യക്തമാക്കി.
ഇന്ത്യയിൽ പ്രധാനമന്ത്രി വാർത്തസമ്മേളനം വിളിക്കാത്തത് വലിയ വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് യു.എസിലെ മോദിയുടെ വാർത്തസമ്മേളനം. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതുവരെ ഒറ്റക്ക് മോദി വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടില്ല. അതേസമയം, അഭിമുഖങ്ങള്‍ നല്‍കാറുണ്ട്.
നാല് ദിന സന്ദർശനത്തിന് ചൊവ്വാഴ്ചയാണ് മോദി യു.എസിലെത്തിയത്. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ യോഗദിന പരിപാടികൾക്ക് മോദി നേതൃത്വം നൽകിയിരുന്നു. രാഷ്ട്രീയ നേതാക്കൾ, ബിസിനസുകാർ തുടങ്ങിയ വിവിധ മേഖലയിലെ പ്രമുഖരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.