വെല്ലിങ്ടൺ: ന്യൂസിലൻഡിലെ ഓക്ലൻഡിൽ കത്തിയാക്രമണം നടത്തിയ അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തി. ഓക്ലൻഡിലെ സൂപ്പർമാർക്കറ്റിൽ കത്തിയാക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ കടയിലെ മൂന്നുജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളുടെ നിലയും ഗുരുതരമാണ്. സംഭവം ഭീകരാക്രമണമാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു.
അക്രമി ശ്രീലങ്കൻ സ്വദേശിയാണെന്നും ഐ.എസ് ഭീകരരിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ആക്രമണം നടത്തിയതെന്നും അവർ പറഞ്ഞു. ഉച്ചക്ക് 2.40 നാണ് ന്യൂസിലൻഡിലെ വലിയ നഗരമായ ഓക്ലൻഡിലെ കൗണ്ട്ഡൗൺ സൂപ്പർ മാർക്കറ്റിൽ കത്തിയാക്രമണം നടന്നത്. ആക്രമണം നടത്തി വീട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോവിഡിനെ തുടർന്ന് ഓക്ലൻഡിൽ ലോക്ഡൗൺ നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.