കാമുകിയുടെ പീഡന പരാതിയിൽ ഇംഗ്ലണ്ട് താരം മേസൺ ഗ്രീൻവുഡ് അറസ്റ്റിൽ

മുൻ കാമുകിയുടെ പീഡന പരാതിയെ തുടർന്ന് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ യുവ ഇംഗ്ലണ്ട് താരം മേസൺ ഗ്രീൻവുഡ് അറസ്റ്റിൽ. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസാണ് 20കാരനായ താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് ഇത്​ ഔദ്യോഗികമായി സ്​ഥിരീകരിച്ചു. ഇന്നലെയാണ് ഗ്രീൻവുഡിനെതിരെ മുൻ കാമുകി രംഗത്തെത്തിയത്. ബലാത്സംഗം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് കാമുകി ഹാരിയട്ട് റോബ്‌സൺ ഉന്നയിച്ചത്. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളും ഹാരിയട്ട് പുറത്തുവിട്ടിരുന്നു.

ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗ്രീൻവുഡ് ക്ലബിനൊപ്പം ഉണ്ടാവില്ലെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡും അറിയിച്ചു. താരം ടീമിനൊപ്പം പരിശീലനം നടത്തുകയോ കളിക്കുകയോ ചെയ്യില്ല. സംഭവത്തിൽ ക്ലബ് സ്വമേധയാ അന്വേഷണം നടത്തുമെന്നും യുനൈറ്റഡ് വ്യക്തമാക്കി.

ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് യുവതി താൻ നേരിട്ട ലൈംഗികാതിക്രമ വിവരം പങ്കുവെച്ചത്. ശരീരത്തിലുടനീളമുള്ള ചതവും, രക്തം പുരണ്ട ചുണ്ടുകളുടെ ഫോട്ടോയും വിഡിയോകളും യുവതി പങ്കുവെച്ചു. ''മേസൺ ഗ്രീൻവുഡ് യഥാർത്ഥത്തിൽ എന്നോട് എന്താണ് ചെയ്യുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്ന എല്ലാവരോടും...' എന്ന അടിക്കുറിപ്പൊടെയാണ് യുവതിയുടെ പോസ്റ്റ്.

ഗ്രീൻവുഡും ഹാരിയറും സ്‌കൂൾ കാലം മുതൽ പ്രണയത്തിലായിരുന്നു. 2020ൽ ആണ്​ ഇരുവരും പിരിയുന്നത്.ഗ്രീൻവുഡിന് 2024 വരെ മാഞ്ചസ്റ്റർ യുനൈറ്റഡുമായി കരാർ ഉണ്ട്. ഈ സീസണിൽ യുനൈറ്റഡിനായി 24 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ് 6 ഗോളുകൾ നേടിയിട്ടുണ്ട്.

Tags:    
News Summary - Police Make Arrest After Manchester United's Mason Greenwood Accused Of Assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.