ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോർഡുള്ളയാളാണ് ഫിൻലൻഡ് പ്രധാനമന്ത്രിയായ സന മാരിൻ. 34ആം വയസിലായിരുന്നു അവർ ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമെന്ന ഖ്യാതിയുള്ള ഫിൻലാൻഡിെൻറ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത്. എന്നാലിപ്പോൾ, പ്രധാനമന്ത്രി സന മാരിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഫിൻലാൻഡ് പോലീസ്. പ്രഭാതഭക്ഷണത്തിെൻറ പേരില്‍ അവർ അധികതുക കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം നടത്തുന്നത്.
കണ്ണ് തള്ളിപ്പോകുന്നത്രയും വലിയ പണമാണ് അവർ കൈപ്പറ്റുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി, ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന സന മാരിൻ കുടുംബാംഗങ്ങളുടെ പ്രഭാത ഭക്ഷണത്തിെൻറ പേരില്‍ പ്രതിമാസം 300 യൂറോ (26,422 രൂപ) കൈപ്പറ്റുന്നതായി രാജ്യത്തെ ഒരു ടാബ്ലോബ്ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതോടെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പിന്നാലെ പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സന മാരിൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തിട്ടുണ്ടോ എന്നകാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ തെൻറ മുന്‍ഗാമികളും ഇതേ ആനുകൂല്യം പറ്റിയിട്ടുണ്ടെന്നായിരുന്നു സന മാരിൻ വിശദീകരിച്ചത്. പ്രധാനമന്ത്രി എന്ന നിലയില്‍ ഈ ആനുകൂല്യം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. അതോടൊപ്പം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആരോപണം ഉയര്‍ന്നതോടെ ആനുകൂല്യം കൈപ്പറ്റുന്നത് നിര്‍ത്തിയെന്നും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രവൃത്തി നിയമ വിരുദ്ധമാണെന്ന് നിയമ വിദഗ്ധര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഭക്ഷണത്തിന് ചെലവാക്കുന്ന തുക ഭാഗികമായി എഴുതിയെടുക്കാന്‍ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെങ്കിലും മന്ത്രിമാരുടെ പ്രതിഫലം സംബന്ധിച്ച നിവിലെ നിയമം ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളതെന്ന് പോലീസും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ തീരുമാനങ്ങളെക്കുറിച്ചാവും അന്വേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാര്യങ്ങളെ അന്വേഷണം ബാധിക്കില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.