കൈറോ: ഈജിപ്തിൽ രണ്ട് ഇസ്രായേൽ പൗരന്മാരെ പൊലീസുദ്യോഗസ്ഥൻ വെടിവെച്ച് കൊന്നു. വെടിവെപ്പിൽ ഒരു ഈജിപ്ഷ്യൻ പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ - ഫലസ്തീൻ സംഘർഷം രക്തരൂക്ഷിതമായിരിക്കെയാണ് ഈ സംഭവം.
വിനോദസഞ്ചാരികളായി ഈജിപ്തിലെ അലക്സാൻഡ്രിയയിലെത്തിയ ഇസ്രായേലി പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. പൊലീസ് തോക്ക് ഉപയോഗിച്ചല്ല ഉദ്യോഗസ്ഥൻ വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. പൊലീസുദ്യോഗസ്ഥൻ പിടിയിലായിട്ടുണ്ട്.
കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലികളെ നാട്ടിലെത്തിക്കാൻ ഈജിപ്ഷ്യൻ സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.