വത്തിക്കാന്‍: കത്തോലിക്ക സഭ പരമ്പരാഗതമായി പിന്തുടരുന്ന രീതി മാറ്റിയെഴുതി ബിഷപ്പുമാരുടെ സിനഡിെൻറ അണ്ടര്‍സെക്രട്ടറിയായി ആദ്യമായി വനിതയെ നിയമിച്ച് ഫ്രാന്‍സിസ് മാർപാപ്പ. ഫ്രഞ്ച് വനിതയായ സിസ്റ്റര്‍ നതാലിയ ബെക്വാര്‍ട്ടിനെയാണ് സിനഡില്‍ പുതുതായി അണ്ടര്‍സെക്രട്ടറിയായി നിയമിച്ചത്.
2019 മുതല്‍ സിനഡിലെ കണ്‍സൽട്ടൻറാണ് നതാലിയ. നതാലിയക്ക് വോട്ടവകാശവും ഉണ്ട്. മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദധാരിയാണ് 52കാരിയായ നതാലിയ. ചര്‍ച്ചുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിലുള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് പുതിയ തീരുമാനമെന്ന് കര്‍ദിനാള്‍ മരിയോ ഗ്രെച്ച് അറിയിച്ചു. കഴിഞ്ഞ സിനഡ് യോഗങ്ങളില്‍ പ്രധാനികളായി പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചിരുന്നു.
എന്നാൽ, ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സിസ്റ്റര്‍ നതാലിയയെ പോപ്പ് നാമനിര്‍ദേശം ചെയ്തതോടെ പുതിയ വാതിലാണ് തുറന്നിരിക്കുന്നത്.
ബിഷപ്പുമാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കും നിര്‍ണായക സ്വാധീനമുള്ള സിനഡിലെ വിദഗ്ധ കമ്മിറ്റി അംഗങ്ങള്‍ക്ക് പലര്‍ക്കും വോട്ടവകാശം ഇല്ലായിരുന്നു. ഇപ്പോള്‍ വോട്ടവകാശത്തോടെ സിസ്റ്റര്‍ നതാലിയയെ നിയമിക്കുന്ന പോപ്പിെൻറ തീരുമാനത്തിന് സ്ത്രീകള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.