മോസ്കോ: റഷ്യൻ പ്രസിഡൻറിന് ക്രിമിനൽ നടപടികളിൽ നിന്നുള്ള പരിരക്ഷ ജീവിതകാലം മുഴുവൻ ലഭ്യമാക്കാൻ നീക്കം. ഇതിനായുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിച്ചു. ബിൽ സർക്കാർ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്ലാദിമിർ പുടിന് സമ്പൂർണ അധികാരം ലഭ്യമാക്കും വിധമാണ് റഷ്യയിൽ ഈയിടെ നിരവധി നിയമങ്ങൾ കൊണ്ടുവന്നത്.
നിലവിൽ റഷ്യൻ നിയമങ്ങൾ അനുസരിച്ച്, അധികാരത്തിലിരിക്കുേമ്പാൾ നടത്തിയ കുറ്റങ്ങൾക്ക് പ്രസിഡൻറുമാരെ വിചാരണ ചെയ്യാൻ പാടില്ല. സോവിയറ്റാനന്തര സർക്കാറാണ് ഈ നിയമം കൊണ്ടുവന്നത്. അധികാരമൊഴിഞ്ഞാലും നിയമപരിരക്ഷ ലഭിക്കുമെന്നത് ആശങ്കയുളവാക്കുന്നതാണെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. രാജ്യദ്രോഹം പോലുള്ള വലിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ടാൽ അതിന് വിചാരണ നടത്തണമെങ്കിൽ, പാർലമെൻറിെൻറ ഉപരിസഭ വൻ ഭൂരിപക്ഷത്തിൽ വോട്ടു രേഖപ്പെടുത്തേണ്ടി വരും.
പുതിയ നിയമം അധോസഭ പാസാക്കി, ഉപരിസഭയുടെ പിന്തുണ ലഭിച്ച് പുടിൻ ഒപ്പുെവക്കുന്നതോടെ യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.