വാഷിങ്ടൺ: രാജ്യത്തെ വിഭജിക്കുന്ന പ്രസിഡൻറാകില്ലെന്നും ഒന്നിപ്പിക്കുമെന്ന ഭരണത്തലവനാകുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായും നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബൈഡൻ.
ട്രംപിന് വോട്ട് ചെയ്തവരുടെ നിരാശ എനിക്ക് മനസിലാകും.രണ്ട് തവണ ഞാനും പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ നമുക്ക് പരസ്പരം അവസരം നൽകാം. അമേരിക്കയെ സുഖപ്പെടുത്താനുള്ള സമയമാണിതെന്ന് ബൈഡൻ പറഞ്ഞു.
അമേരിക്കയുടെ ആത്മാവിനെ നമ്മൾ തിരികെ പിടിക്കും. രാജ്യത്തിൻെറ നട്ടെല്ലിനെ പുനർനിർമിക്കും. ചുവന്ന സംസ്ഥാനങ്ങളും നീല സംസ്ഥാനങ്ങളും നമുക്ക് വേണ്ട. യുണൈറ്റഡ് സ്റ്റേറ്റസ് മാത്രം മതിയെന്നും ബൈഡൻ വ്യക്തമാക്കി. അമേരിക്കയിലെ റിപബ്ലിക്ക്, ഡെമോക്രാറ്റിക് പാർട്ടികളെ പ്രതിനിധീകരിക്കുന്ന നിറങ്ങളാണ് ചുവപ്പ്, നീലയും.
കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ പ്രസിഡൻറാവനുള്ള 270 ഇലക്ടറൽ കോളജ് വോട്ടുകളുടെ പിന്തുണ ബൈഡൻ നേടിയത്. നിർണായക സംസ്ഥാനങ്ങളിൽ വിജയം നേടിയതോടെയാണ് അമേരിക്കൻ പ്രസിഡൻറ് പദത്തിലേക്ക് ബൈഡനെത്തിയത്. ഇന്ത്യൻ വംശജയും കറുത്ത വർഗക്കക്കാരിയുമായ കമലഹാരിസാണ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.