ലണ്ടൻ: കാറപകടത്തിൽ കൊല്ലപ്പെട്ട ബ്രിട്ടനിലെ ഡയാന രാജകുമാരി '80കളിൽ ഉപയോഗിച്ചിരുന്ന കാർ 6.11 കോടി രൂപക്ക് (6.50 ലക്ഷം പൗണ്ട്) ലേലത്തിൽ വിറ്റു. ബ്രിട്ടനും ഡയാനയുടെ ലോകമെമ്പാടുമുള്ള ആരാധകരും 25ാം മരണവാർഷികം ആചരിക്കാൻ ഒരുങ്ങുന്നതിനിടെ ശനിയാഴ്ചയായിരുന്നു ലേലം.
1997 ആഗസ്റ്റ് 31ന് പാരീസിലുണ്ടായ കാറപകടത്തിലാണ് ഡയാന മരിച്ചത്. കറുത്ത 'ഫോർഡ് എസ്‌കോർട്ട് ആർ.എസ് ടർബോ സീരീസ് 1' കാറാണ് ലേലത്തിൽ വിറ്റത്. കടുത്ത മത്സരത്തിനൊടുവിൽ പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷുകാരനാണ് കാർ സ്വന്തമാക്കിയതെന്ന് ലേലസ്ഥാപനമായ സിൽവർ സ്റ്റോൺ ഓക്ഷൻസ് അറിയിച്ചു.
1985 മുതൽ 1988 വരെ ഡയാന എസ്കോർട്ട് ഓടിച്ചിരുന്നു. 25,000 മൈലിൽ താഴെ ദൂരമാണ് കാർ ഓടിയത്. കഴിഞ്ഞ വർഷം ഡയാന ഉപയോഗിച്ച മറ്റൊരു ഫോർഡ് എസ്‌കോർട്ട് 52,000 പൗണ്ടിന് (48.86 ലക്ഷം രൂപ) ലേലത്തിൽ വിറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.