മു​ഹ​മ്മ​ദ് മു​യി​സു

ചൈ​ന അ​നു​കൂ​ലി മു​ഹ​മ്മ​ദ് മു​യി​സു മാ​ല​ദ്വീ​പ് പ്ര​സി​ഡ​ൻറ്

മാ​ലെ: ചൈ​നീ​സ് അ​നു​കൂ​ലി​യാ​യ മു​ഹ​മ്മ​ദ് മു​യി​സു (45) മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ആ​ർ​ക്കും നി​ശ്ചി​ത ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ റ​ൺ ഓ​ഫി​ൽ 54.06 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് അ​ദ്ദേ​ഹം നി​ല​വി​ലെ പ്ര​സി​ഡ​ന്റ് ഇ​​ബ്രാ​ഹിം സ്വാ​ലി​ഹി​നെ കീ​ഴ​ട​ക്കി​യ​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​ന്ത്യ​യു​മാ​യി മി​ക​ച്ച ബ​ന്ധം പു​ല​ർ​ത്തു​ന്ന രാ​ജ്യ​ത്താ​ണ് ചൈ​ന അ​നു​കൂ​ലി പ്ര​സി​ഡ​ന്റാ​കു​ന്ന​ത്. അ​ഞ്ചു​വ​ർ​ഷംമു​മ്പ് ഇ​ബ്രാ​ഹിം സ്വാ​ലി​ഹ് അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ ഇ​ന്ത്യ​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ താ​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ചൈ​ന​യു​മാ​യു​ള്ള ബ​ന്ധം പു​തി​യ ത​ല​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് മു​യി​സു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ന​വം​ബ​ർ 17നാണ് ​അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കുക. 

Tags:    
News Summary - Pro-China candidate Mohamed Muizzu wins Maldives presidency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.