വാഷിങ്ടൺ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി നേതാക്കളുടെ പരാമർശത്തിനെതിരെ ലോകവ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി അമേരിക്ക. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ പരാമർശം അപലപനീയമാണെന്ന് യു.എസ് സ്റ്റേറ്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
'ബി.ജെ.പി നേതാക്കളുടെ പരാമർശതെത ഞങ്ങൾ അപലപിക്കുന്നു. പരാമർശങ്ങളെ ആ പാർട്ടിതന്നെ പരസ്യമായി തള്ളിപ്പറഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ മതസ്വാതന്ത്ര്യം, വിശ്വാസം എന്നീ വിഷയങ്ങളിൽ ഇന്ത്യയുമായി നിരന്തരം ചർച്ച നടത്താറുണ്ട്. മനുഷ്യാവകാശങ്ങളോട് ആദവ് വർധിപ്പിക്കാൻ ഇന്ത്യയെ പോത്സാഹിപ്പിക്കാറുണ്ട്' -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന ബി.ജെ.പി വക്താവ് നൂപുർ ശർമയുടേയും ഡൽഹി മാധ്യമ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിന്‍റെയും പരാമർശങ്ങൾക്കെതിരെ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് നൂപുർ ശർമയെയും ഡൽഹി മാധ്യമ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെങ്കിലും തങ്ങൾക്ക് പാർട്ടിയുടെയും മുതിർന്ന നേതാക്കളുടെയും പൂർണ പിന്തുണ ലഭിക്കുന്നതായി ഇരുവരും വെളിപ്പെടുത്തിയിരുന്നു. പ്രവാചക നിന്ദ പരാമർശത്തിനെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ അടക്കം തകർത്ത യു.പി സർക്കാർ നടപടി വ്യാപക എതിർപ്പ് ക്ഷണിച്ചു വരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.