തുടർച്ചയായ വിമാനാപകടങ്ങൾ കാരണം കുപ്രസിദ്ധിയാർജിച്ച ബോയിങ് 737 മാക്സ് വിമാനത്തിെൻറ കൊമേഴ്സ്യൽ സേവനങ്ങളിലേക്കുള്ള മടങ്ങിവരവ് നീണ്ടേക്കും. രണ്ട് മാരക അപകടങ്ങൾക്ക് കാരണമായ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിലുള്ള അപാകതയടക്കമുള്ള എല്ലാ സുരക്ഷാ പ്രശ്നങ്ങളും പരിഹരിച്ചാൽ മാത്രം തിരിച്ചുവരാമെന്ന മാനദണ്ഡമായിരുന്നു അധികൃതർ വെച്ചത്. എന്നാൽ നിലവിൽ വിമാനത്തിന് വരുത്തിയ മാറ്റങ്ങളിൽ അമേരിക്കയിലെ പൈലറ്റുമാരുടെ യൂണിയൻ അതൃപ്തി അറിയിക്കുകയായിരുന്നു.
346 പേർ മരിച്ച എത്യോപ്യയിലെയും ഇന്തോനേഷ്യയിലെയും വിമാനാപകടങ്ങൾക്ക് ശേഷം ലോകമാകെ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ചിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉപയോഗിക്കരുതെന്ന് വ്യോമയാന അതോറിറ്റികൾ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിമാനത്തെ റീ-സെർട്ടിഫൈ ചെയ്യുന്നതിന് തയാറായി. സുരക്ഷാ മാറ്റങ്ങളെ കുറിച്ച് പൊതുജനങ്ങളോട് അഭിപ്രായമാരായുകയും ചെയ്തു.
അമേരിക്കയിലെ 15000ത്തോളം വരുന്ന പൈലറ്റുമാരടങ്ങുന്ന യൂണിയൻ അവരുടെ അഭിപ്രായം അറിയിച്ച് രംഗത്തെത്തി. M-CAS എന്ന ഫ്ലൈറ്റ് കൺട്രോൾ സോഫ്റ്റ്വെയറിലുണ്ടായ പിഴവുകൾ പരിഹരിക്കുന്നതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും രണ്ട് അപകടങ്ങളിലും കോക്പിറ്റിലുണ്ടായ ആശയക്കുഴപ്പങ്ങളെ കുറിച്ചു ബോയിങ് വിശദീകരണം നൽകണമെന്നും പൈലറ്റുമാരുടെ യൂണിയൻ വ്യക്തമാക്കി. രണ്ട് അപകടങ്ങളും ബോയിങ്ങിെൻറ M-CAS എന്ന സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ടുള്ളതാണെന്നും 737െൻറ മുൻ മോഡലുകളിൽ അതില്ലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
2020ലും ബോയിങ്ങിന് തിരിച്ചടിയുടെ കാലമായിരുന്നു. ഇറാനിലെ ടെഹ്റാൻ വിമാനത്താവളത്തിന് സമീപം ബോയിങ് മാക്സിെൻറ മുന്‍ഗാമിയായ ബോയിങ് 737-800 മോഡല്‍ തകർന്നുവീണ് 176 പേരാണ് മരിച്ചത്. ലോകത്തെ ഏറ്റവും മികച്ച, സുരക്ഷിത യാത്രാവിമാനങ്ങൾ നിർമിക്കുന്ന അമേരിക്കൻ കമ്പനിയാണ് ബോയിങ്. പല പ്രമുഖ വിമാനക്കമ്പനകളുടെയും വിമാനങ്ങൾ നിർമിക്കുന്നതും ബോയിങ്ങാണ്. എന്നാൽ ബോയിങ് 737 മാക്സ് എന്ന വിമാനം കമ്പനിക്ക് വരുത്തിയ കളങ്കം ചില്ലറയായിരുന്നില്ല. 2016 ജനുവരിയിലായിരുന്നു 737 മാക്സ് സീരീസിലുള്ള വിമാനങ്ങൾ ടേക് ഒാഫ് ചെയ്ത് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.