ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക് നിര്‍ബന്ധമാക്കിയതിനെതിരെ ജനം തെരുവിലിറങ്ങി. പൊതുഇടങ്ങളിലെല്ലാം മാസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിയ നിര്‍ദേശം പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ആഗസ്റ്റ് മുതല്‍ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ചയാണ് ബ്രസല്‍സില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയത്. ശേഷം ആദ്യമായാണ് ഇത്തരത്തിലെ പ്രതിഷേധം ഉണ്ടാകുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പ്രതിഷേധത്തിന് ആഹ്വാനം ഉണ്ടായത്.
ബെല്‍ജിയത്തില്‍ ഇതുവരെ 78,323 ആളുകളാണ് കോവിഡ് ബാധിതരായത്. ഇതില്‍ 9,939 പേര്‍ മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.