ഖുർആൻ കത്തിച്ച സംഭവം: ഇറാഖിലെ സ്വീഡിഷ് എംബസിക്ക് തീയിട്ട് പ്രതിഷേധക്കാർ

ബഗ്ദാദ്: സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ ഇറാഖിലെ ബഗ്ദാദിൽ സ്വീഡിഷ് എംബസിക്ക് തീയിട്ട് പ്രതിഷേധക്കാർ. വ്യാഴാഴ്ച പുലർച്ചെയാണ് ഒരു സംഘമാളുകൾ എംബസിയിലേക്ക് ഇരച്ചെത്തുകയും ചില ഭാഗങ്ങൾ തീവെക്കുകയും ചെയ്തത്. എംബസിയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് സ്വീഡൻ അറിയിച്ചു. സ്വീഡിഷ് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര ദൗത്യങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഇറാഖിനോട് ആവശ്യപ്പെടുമെന്നും സ്വീഡൻ വ്യക്തമാക്കി.

എംബസിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെ അടിയന്തര അന്വേഷണത്തിന് ഇറാഖ് നിർദേശം നൽകി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനുള്ള നടപടികൾക്കും ഇറാഖ് സർക്കാർ തുടക്കം കുറിച്ചുവെന്നാണ് വിവരം.

ശിയ പണ്ഡിതൻ മുക്തദ അൽ സദറിന്റെ അനുയായികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഖുർആൻ കത്തിച്ചതിനെതിരെ പ്രതിഷേധിക്കാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ടെലിഗ്രാമിലൂടെ വ്യാപകമായി പ്രചരിച്ചുവെന്നാണ് വിവരം. ക​ഴി​ഞ്ഞ മാ​സം സ്വീ​ഡി​ഷ് ത​ല​സ്ഥാ​ന​മാ​യ സ്റ്റോ​ക്ക്‌​ഹോ​മി​ലെ പ​ള്ളി​ക്കു മു​ന്നി​ൽ വ​ല​തു​പ​ക്ഷ തീ​വ്ര​വാ​ദി​ക​ൾ ഖു​ർ​ആ​ൻ ക​ത്തി​ച്ചി​രു​ന്നു.

Tags:    
News Summary - Protesters storm Swedish embassy in Baghdad over Quran burning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.