മോസ്കോ: ക്രിമിയയിലെ പാലം ആക്രമണം ഉൾപ്പെടെയുള്ള 'ഭീകര' നടപടിക്ക് മറുപടിയായാണ് യുക്രെയ്നിലെ ആക്രമണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രധാന ഊർജ, സൈനിക സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം വ്യോമ, നാവിക, കര ആക്രമണം നടത്തിയതായി പുടിൻ പറഞ്ഞു. യുക്രെയ്ൻ റഷ്യയിൽ 'ഭീകരാക്രമണം' തുടർന്നാൽ, മോസ്കോയുടെ പ്രതികരണം 'കഠിനവും ഭീഷണിക്ക് ആനുപാതികവു'മായിരിക്കുമെന്നായിരുന്നു പുടിന്റെ ഭീഷണി. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കൂറ്റൻ പാലത്തിൽ ശനിയാഴ്ച നടന്ന സ്ഫോടനത്തെ 'ഭീകരപ്രവർത്തനം' എന്ന് പുടിൻ വിശേഷിപ്പിച്ച് ദിവസത്തിനുശേഷമാണ് ആക്രമണം കനപ്പിച്ചത്.
ജർമനിയിലേക്ക് പോകുന്ന നോർഡ് സ്ട്രീം വാതക പൈപ്പ് ലൈനുകളിലെ വിള്ളലുകൾക്കുപിന്നിൽ യുക്രെയ്നും നാറ്റോ പിന്തുണക്കാരുമാണെന്ന വാദം പുടിൻ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.