മോസ്കോ: റഷ്യൻ നിർമിത കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക്-വി സ്വീകരിക്കാനൊരുങ്ങി പ്രസിഡൻറ് വ്ലാദിമിർ പുടിൻ. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സർക്കാർ നിയന്ത്രിത ടി.വി ചാനലിനോടാണ് ഇതറിയിച്ചത്. താൻ പ്രതിരോധ വാക്സിൻ സ്വീകരിക്കാനുള്ള തീരുമാനം എടുത്തതായും എല്ലാ ഒൗപചാരിക നടപടിക്രമങ്ങളും പൂർത്തിയാകുന്നത് വരെ കാത്തിരിക്കുകയാണെന്നും പുടിൻ പറഞ്ഞതായി വക്താവ് വ്യക്തമാക്കി.
റഷ്യൻ വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്നും വാക്സിനേഷൻ നിർത്തിവെക്കാൻ ഒരു കാരണവും കണ്ടില്ലെന്നും അത് ലഭ്യമാകുന്നതുവരെ കാത്തിരിക്കുകയാണെന്നും 68 കാരനായ പുടിൻ നേരത്തെ പറഞ്ഞിരുന്നു. സ്വന്തമായി നിർമിച്ച സ്പുട്നിക്-വി വാക്സിൻ ഉപയോഗിച്ച് റഷ്യ ഡിംസബറിെൻറ തുടക്കത്തിൽ തന്നെ രാജ്യത്ത് വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. മോസ്കോയിലെ ഏറ്റവും ദുർബലരായ വിഭാഗത്തിന് നൽകിക്കൊണ്ടായിരുന്നു തുടക്കം.
60 വയസിന് മുകളിലുള്ളവർ കുത്തിവെപ്പിന് തിങ്കളാഴ്ച്ച മുതൽ അപേക്ഷിക്കാൻ തുടങ്ങുമെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ ഞായറാഴ്ച തെൻറ വെബ്‌സൈറ്റിലൂടെ അറിയിച്ചിരുന്നു. പ്രത്യേക ട്രയലിന് ശേഷം പ്രായമായ ആളുകൾക്ക് വാക്സിൻ കുത്തിവെക്കുന്നതിന് അംഗീകാരം നൽകിയതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചതിന് പിന്നാലെയായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.