വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിനെ പുകഴ്ത്തി റഷ്യൻ പ്രസിഡൻറ് വ്ളാഡമീർ പുടിൻ. ജനീവയിൽ ജോ ബൈഡനുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുടിെൻറ പരാമർശം. എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുടിൻ ട്രംപിനെ പുകഴ്ത്തിയത്. യു.എസ്-റഷ്യ ബന്ധം ഏറ്റവും കുറഞ്ഞ തോതിലാണ് മുന്നോട്ട് പോകുന്നതെന്നും പുടിൻ പറഞ്ഞു.
രാഷ്ട്രീയം കരിയറാക്കിയ വ്യക്തിയാണ് ബൈഡൻ. ട്രംപിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ബൈഡെൻറ നയങ്ങളെന്നും പുടിൻ പറഞ്ഞു. അതേസമയം, റഷ്യക്കെതിരെയും തനിക്കെതിരെയും ഉയർന്ന വിവാദങ്ങളിൽ മറുപടി പറയാൻ പുടിൻ തയാറായില്ല. അമേരിക്കക്കെതിരെ നടന്ന റാൻസംവെയർ ആക്രമണത്തെ സംബന്ധിച്ചും റഷ്യയിലെ പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലുള്ളവർക്കെതിരെ നടന്ന ആക്രമണങ്ങളിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.
എട്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമേരിക്കൻ പ്രസിൻറ് ജോ ബൈഡൻ യൂറോപ്പിലേക്ക് പോകുന്നത്. ഈ സന്ദർശനത്തിനിടെയായിരിക്കും ബൈഡൻ പുടിനുമായി കൂടിക്കാഴ്ച നടത്തുക. റഷ്യയുമായി സംഘർഷത്തിനില്ലെന്ന് ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യ ഉയർത്തുന്ന ഭീഷണികൾക്ക് അതേനാണയത്തിൽ മറുപടി നൽകുമെന്നും ബൈഡൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.