തീർച്ചയായും ഇതിന്റെ ശിക്ഷ പുടിൻ അനുഭവിക്കും; നവാൽനിയുടെ മരണത്തിൽ ഭാര്യ യൂലിയ

മോസ്കോ: അലക്സി നവാൽനിയുടെ മരണത്തിന്റെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും കൂട്ടാളികളും അനുഭവിക്കുമെന്ന് ഭാര്യ യൂലിയ. റഷ്യൻ സർക്കാർ വൃത്തങ്ങളിൽ നിന്നാണ് തന്റെ ഭർത്താവിന്റെ മരണവാർത്ത പുറത്ത്‍വന്നതെന്നും അതിനാൽ തന്നെ സംശയമുണ്ടെന്നും യൂലിയ സൂചിപ്പിച്ചു. മ്യൂണിക്കിലെ സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ.

''പുടിനെയും പുടിന്റെ സർക്കാരിനെയും ഞങ്ങൾ വിശ്വസിക്കുന്നില്ല. അവർ എല്ലായ്പ്പോഴും കള്ളമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ മരണവിവരം സത്യമാണെങ്കിൽ പുടിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അതിന്റെ ഫലം അനുഭവിക്കും. അങ്ങനെയൊരു ദിവസം എത്രയും പെട്ടെന്നുണ്ടാകും. ഞങ്ങളുടെ കുടുംബത്തിനോടും റഷ്യൻ ജനതയോടും ചെയ്തുകൂട്ടിയതിന് തീർച്ചയായും അവർ ഉത്തരം പറയേണ്ടി വരും.​​''-യൂലിയ നിറകണ്ണുകളോടെ പറഞ്ഞു.

റഷ്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നിയമവിരുദ്ധമായ കാര്യങ്ങൾക്കും ഉത്തരവാദി പുടിനും അദ്ദേഹത്തിന്റെ സർക്കാരുമാണ്. റഷ്യയിലെ ഭീകരഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും അ​വർ ആവശ്യപ്പെട്ടു.

Tags:    
News Summary - Putin won't go un punished Alexei Navalny's wife on his death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.