വെലിങ്ടൺ: രണ്ടാം ലോക യുദ്ധത്തിൽ സഹ നാവികരെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട നാവികന് ആസ്ട്രേലിയയിലെ പരേമാന്നത ബഹുമതി. 1942 ഡിസംബറിൽ പസഫിക് സമുദ്രത്തിൽ ജപ്പാൻ വ്യോമസേന നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ട എേഡ്വഡ് ടെഡി ഷീനിന് 'വിക്ടോറിയ ക്രോസ്' നൽകാനുള്ള ആസ്ട്രേലിയൻ സർക്കാറിെൻറ ശിപാർശ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അംഗീകരിച്ചു.
18 വയസ്സുള്ളപ്പോഴാണ് എഡ്വേഡ് ടെഡി ജീവൻ നൽകി ഒപ്പം കപ്പലിലുണ്ടായിരുന്നവരെ രക്ഷിച്ചതെന്ന് പ്രധാനമന്ത്രി സ്കോട്ട് േമാറിസൺ പറഞ്ഞു. എച്ച്.എം.എ.എസ് അർമിഡേൽ എന്ന കപ്പലിനെയാണ് ജാപനീസ് സൈന്യം ആക്രമിച്ചത്.
ജീവനക്കാരോട് കപ്പൽ ഉപേക്ഷിക്കാൻ പറഞ്ഞ ശേഷം ജാപനീസ് യുദ്ധവിമാനം താഴ്ന്നുപറന്ന്യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിവെപ്പ് ആരംഭിച്ചു. എഡ്വേഡ് ടെഡി കപ്പലിൽനിന്ന് തോക്കെടുത്ത് ജപ്പാൻകാരെ എതിരിട്ടു. അവസാനംവരെ ജപ്പാൻകാരോട് പൊരുതി.
ഒരാഴ്ചക്കുശേഷം 1942 ഡിസംബറിൽ ഈസ്റ്റ് തിമൂർ തീരത്ത് കപ്പൽ മുങ്ങിയെങ്കിലും 49 നാവികർ രക്ഷപ്പെട്ടു. ഇവരിൽ ബഹുഭൂരിഭാഗവും രക്ഷപ്പെട്ടത് എഡ്വേഡിെൻറ ധീരപ്രവൃത്തി മൂലമായിരുന്നുവെന്ന് സ്കോട്ട് മോറിസൺ പറഞ്ഞു. എഡ്വേഡിന് പരമോന്നത ബഹുമതിക്കായി കുടുംബം ഇത്രയും വർഷം പോരാട്ടത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.