തായ്‍ലൻഡ് ചക്രവർത്തിയെയും മറികടന്ന് എലിസബത്ത് രാജ്ഞി

ലണ്ടൻ: ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ ഭരണാധികാരിയായി ബ്രിട്ടീഷ് എലിസബത്ത് രാജ്ഞി. തായ്‍ലൻഡ് ചക്രവർത്തി പദമലങ്കരിച്ച ഭൂമിബോൽ അതുല്യതേജിനെയാണ് പിറകിലാക്കിയത്. 1927 മുതൽ 2016 വരെ 70 വർഷവും 126 ദിവസവുമായിരുന്നു അവരുടെ ഭരണകാലം.

96 കാരിയായ എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ബ്രിട്ടനിൽ നടക്കുകയാണ്. 1953ൽ രാജ്ഞിയായി ചുമതലയേറ്റ അവർ 2015 ൽ ഏറ്റവും കൂടുതൽ കാലം ബ്രിട്ടനെ നയിച്ചയാൾ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. വിക്ടോറിയ രാജ്ഞിയെയായിരുന്നു അവർ മറികടന്നത്. 1643 മുതൽ 1715 വരെ 72 വർഷത്തിലേറെ കാലം ഫ്രാൻസിലെ ഏകാധിപതിയായിരുന്ന ലൂയി പതിനാലാമനാണ് ലോകത്ത് ഏറ്റവും കാലം അധികാരത്തിലിരുന്ന രാജാവ്. 

Tags:    
News Summary - Queen Elizabeth II overcame the Emperor of Thailand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.