സിഡ്നിയി​ലെ ജനങ്ങളോട് എലിസബത്ത് രാജ്ഞിക്ക് പറയാനുള്ളതെന്താകും; അതറിയാൻ ഇനിയും 63 വർഷം കാത്തിരിക്കണം

35 വർഷം മുമ്പാണ് എലിസബത്ത് രാജ്ഞി ആ കത്ത് സിഡ്നി മേയർക്ക് കൈമാറുന്നത്. 99 വർഷങ്ങൾക്ക് ശേഷം തുറന്ന് വായിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ആ കത്തിലെന്തായിരിക്കുമെന്നറിയാനുള്ള ജിജ്ഞാസ എല്ലാവർക്കുമു​ണ്ടായെങ്കിലും രാജ്ഞിയുടെ നിർദേശം സ്വീകരിച്ച് കത്ത് ചില്ലു​പെട്ടിയിലാക്കി സൂക്ഷിച്ചിരിക്കുകയാണ്.

എലിസബത്ത് രാജ്ഞി മരിച്ചെങ്കിലും ആ രഹസ്യ കത്ത് തുറക്കണമെങ്കില്‍ ഇനിയും 63 വര്‍ഷം കാത്തിരിക്കണം. സിഡ്‌നിയിലെ നിലവറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 1986 നവംബറില്‍ സിഡ്‌നിയിലെ ജനങ്ങള്‍ക്കായി എഴുതിയ കത്താണ് ചരിത്രപ്രധാനമായ കെട്ടിടത്തിലെ നിലവറയിലാണുള്ളത്. 2085ല്‍ ഒരു നല്ല ദിവസം നോക്കി ഈ കത്ത് തുറന്ന് സിഡ്‌നിയിലെ ജനങ്ങളോട് ഇതിലെ സന്ദേശം കൈമാറണമെന്ന് സിഡ്‌നിയിലെ മേയര്‍ക്കുള്ള നിര്‍ദേശത്തില്‍ രാജ്ഞി എഴുതിയിട്ടുണ്ട്.

16 തവണയാണ് എലിസബത്ത് രാജ്ഞി ഓസ്‌ട്രേലിയ സന്ദര്‍ശിച്ചിട്ടുള്ളത്. രാജ്ഞിയുടെ ഹൃദയത്തില്‍ ഓസ്‌ട്രേലിയയ്ക്കു പ്രത്യേക സ്ഥാനമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ആന്റണി ആല്‍ബനീസ് പറഞ്ഞു.

1999 ല്‍ സ്‌റ്റേറ്റിന്റെ നേതൃസ്ഥാനത്തില്‍ നിന്നും രാജ്ഞിയെ നീക്കം ചെയ്യാന്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയാണുണ്ടായത്. 

Tags:    
News Summary - Queen Elizabeth Wrote a Secret Letter to Sydney Residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.