ഇസ്‍ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ നയിക്കുന്ന റാലിയിൽ പങ്കെടുക്കുന്നവർക്ക് മുറിനൽകാതെ ഹോട്ടലുകൾ.പാകിസ്താൻ ഇലക്ടോണിക് മാധ്യമ നിയന്ത്രണ അതോറിറ്റി, ടെലിവിഷൻ ചാനലുകളോട് പരിപാടി സംപ്രേഷണം ചെയ്യരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ദേശീയ സ്ഥാപനങ്ങൾക്കെതിരെ സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം.
'ഹഖീഖി ആസാദി മാർച്ച്' എന്ന പേരിൽ ലാഹോറിലെ ലിബർട്ടി ചൗകിൽനിന്ന് തലസ്ഥാനമായ ഇസ്‍ലാമാബാദിലേക്കാണ് ഇംറാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി മാർച്ച് നടത്തുന്നത്. പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. നവംബർ നാലിന് ഇസ്‍ലാമാബാദിലെത്തുന്ന മാർച്ച് വൻ പൊതുസമ്മേളനത്തോടെ സമാപിക്കും.
ആർക്കും റാലി തടയാൻ കഴിയില്ലെന്നും ഇസ്‍ലാമാബാദിലെത്തിയാൽ ബാക്കി തീരുമാനം പറയാമെന്നും അനുയായികൾ കാത്തിരിക്കണമെന്നും ഇംറാൻ ഖാൻ പറഞ്ഞു. പൊലീസ് നിർദേശപ്രകാരമാണ് പൊലീസുകാർ ഇംറാൻ അനുകൂലികൾക്ക് ഹോട്ടലുകളിലും ഗെസ്റ്റ് ഹൗസുകളിലും താമസാനുമതി വിലക്കിയതെന്നാണ് റിപ്പോർട്ട്. ട്രക്കിലും കാറിലും ബൈക്കിലുമായി ആയിരങ്ങളാണ് ഇംറാൻ ഖാനെ അനുഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.