പല സംസ്ഥാനങ്ങളിലും വീണ്ടും വോ​ട്ടെണ്ണണമെന്ന്​ ട്രംപ്​; റീ-കൗണ്ടിനുള്ള നിയമങ്ങളറിയാം

വാഷിങ്​ടൺ: യു.എസിൽ തെരഞ്ഞെടുപ്പ്​ നടന്ന്​ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇനിയും പൂർണമായ ഫലം പുറത്ത്​ വന്നിട്ടില്ല. ​കോവിഡിനെ തുടർന്ന്​ പോസ്​റ്റൽ ബാലറ്റുകളുടെ എണ്ണം ഉയർന്നതാണ്​ തെരഞ്ഞെടുപ്പ്​ ഫലം വൈകുന്നതിനുള്ള കാരണമെന്നാണ്​ റിപ്പോർട്ടുകൾ. അതേസമയം, പല സംസ്ഥാനങ്ങളിലും വീണ്ടും വോ​ട്ടെണ്ണാൻ ആവശ്യപ്പെടുമെന്ന്​ വ്യക്​തമാക്കി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ രംഗത്തെത്തിയിട്ടുണ്ട്​. നേരിയ മാർജിനിൽ ബൈഡൻ ജയിച്ച സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ്​ ട്രംപിൻെറ ആരോപണം. പക്ഷേ, വീണ്ടും വോ​ട്ടെണ്ണണമെങ്കിൽ യു.എസിലെ ഒാരോ സംസ്ഥാനങ്ങളിലും നിയമങ്ങൾ വ്യത്യസ്​തമാണ്​.

പെൻസൽവേനിയ

രണ്ട്​ സ്ഥാനാർഥികൾ തമ്മിലുള്ള വോട്ട്​ വ്യത്യാസം 0.5 ശതമാനമോ അതിൽ താഴെയാണെങ്കിലോ മാത്രമാണ്​ പെൻസൽവേനിയയിൽ വീണ്ടും വോ​ട്ടെണ്ണുക. സ്ഥാനാർഥികൾ തമ്മിലുള്ള വ്യത്യാസം അതിന്​ മുകളിലാണെങ്കിൽ സംസ്ഥാന കോടതിയിൽ ഹരജി നൽകി പൂർണമായോ ഭാഗികമായോ വീണ്ടും വോ​ട്ടെണ്ണാൻ ആവശ്യപ്പെടാം. അതിനുള്ള ചെലവ്​ സ്ഥാനാർഥികൾ വഹിക്കണം. നവംബർ മൂന്നിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൻെറ വീണ്ടും വോ​ട്ടെണ്ണൽ പൂർത്തിയാകണമെങ്കിൽ നവംബർ 24 ആകും.

ജോർജിയ

സ്ഥാനാർഥികൾ തമ്മിൽ വോട്ട്​ വ്യത്യാസം 0.5 ശതമാനമോ അതിൽ താഴെയാണെങ്കി​ൽ മാത്രമേ ജോർജിയയിലും വീണ്ടും വോ​ട്ടെണ്ണു. ഇതിനായി ജോർജിയ സെക്രട്ടറി ഓഫ്​ സ്​റ്റേറ്റിനാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്​. ഇതിനൊപ്പം വോ​ട്ടെണ്ണലിൽ പിഴവുണ്ടായെന്നത്​ തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം.

വിസ്​കോസിൻ

വിസ്​കോസിനിൽ വോ​ട്ടെണ്ണൽ പൂർത്തിയായി 13 ദിവസങ്ങൾക്കുള്ളിൽ വീണ്ടും വോ​ട്ടെണ്ണാൻ ആവശ്യപ്പെടാം. സ്ഥാനാർഥികൾ തമ്മിലുള്ള വോട്ട്​ വ്യത്യാസ 0.25 ശതമാനത്തിൽ താഴെയാണെങ്കിൽ മാത്രമേ ഇതിന്​ സാധിക്കും. വീണ്ടും വോ​ട്ടെണ്ണാൻ ആവശ്യപ്പെട്ടയാൾ ചെലവ്​ വഹിക്കണം. എന്നാൽ, തെരഞ്ഞെടുപ്പ്​ ഫലത്തിൽ മാറ്റമുണ്ടായാൽ ഈ തുക തിരികെ നൽകും.

മിഷിഗൺ

സ്ഥാനാർഥികൾ തമ്മിലുള്ള വോട്ട്​ വ്യത്യാസം 2,000 വോട്ടിന്​ താഴെയാണെങ്കിൽ മിഷിഗണിൽ വീണ്ടും വോ​ട്ടെണ്ണും. അല്ലാത്തപക്ഷം മിഷഗൺ ​സെക്രട്ടറിക്ക്​ 48 മണിക്കൂറിനുള്ളിൽ അപേക്ഷ നൽകണം. വീണ്ടും വോ​ട്ടെണ്ണുന്നതിൻെറ ചെലവ്​ സ്ഥാനാർഥി വഹിക്കണം. 30 ദിവസത്തിനുള്ളിൽ വീണ്ടും വോ​ട്ടെണ്ണി ഫലം പുറത്തുവിടും.

നെവാഡ

നെവാഡയിൽ സ്ഥാനാർഥികൾക്ക്​ സ്​റ്റേറ്റ്​ സെക്രട്ടറിയോട്​ വീണ്ടും വോ​ട്ടെണ്ണാൻ ആവശ്യപ്പെടാം. ചെലവ്​ അവർ തന്നെ വഹിക്കണം. തെരഞ്ഞെടുപ്പ്​ ഫലത്തിൽ മാറ്റമുണ്ടായാൽ ഈ പണം തിരി​കെ നൽകും. വീണ്ടും വോ​ട്ടെണ്ണി 10 ദിവസത്തിനകം നെവാഡയിൽ ഫലം പ്രഖ്യാപിക്കും.

രണ്ട്​ സ്ഥാനാർഥികൾ തമ്മിലുള്ള വ്യത്യാസം 0.10 ശതമാനത്തിന്​ താഴെയാണെങ്കിൽ അരിസോണയിൽ വീണ്ടും വോ​ട്ടെണ്ണും. വീണ്ടും വോ​ട്ടെണ്ണി തീർക്കുന്നതിന്​ കാലാവധി നിശ്​ചയിച്ചിട്ടില്ല. രാഷ്​ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിലാകും വീണ്ടും വോ​ട്ടെണ്ണുക.

Tags:    
News Summary - Recounts: What are the rules in key contested states?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.