ബ്രാടിസ്‌ലാവ: തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ഭരണഘടന ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് ശനിയാഴ്ച സ്ലോവാക്യയിൽ രാജ്യവ്യാപക ഹിതപരിശോധന നടത്തി. ഈ നീക്കത്തെ പിന്തുണച്ച് മൂന്ന് പ്രതിപക്ഷ പാർട്ടികൾ 3.80 ലക്ഷം ഒപ്പുകൾ ശേഖരിച്ചിരുന്നു. ഇതിനുശേഷമാണ് പ്രസിഡന്റ് സുസാന കപുട്ടോവ ഹിതപരിശോധനക്ക് തീരുമാനിച്ചത്.
എന്നാൽ, ഭരണഘടന അതനുവദിക്കുന്നില്ല. 54 ലക്ഷം ജനങ്ങളുള്ള രാജ്യത്ത് ഹിതപരിശോധനയിൽ 50 ശതമാനത്തിൽ കൂടുതൽ അനുകൂലമായി വോട്ട് ലഭിക്കണം. മാസങ്ങൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ ഡിസംബറിൽ പ്രധാനമന്ത്രി എഡ്വേർഡ് ഹെഗറിന്റെ സഖ്യസർക്കാർ വീഴുന്നതിന് മുമ്പാണ് ഹിതപരിശോധന നടത്താനുള്ള തീരുമാനമെടുത്തത്. 2023 സെപ്റ്റംബറിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.