വാഷിങ്ടൺ: 2023 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്-1ബി വിസകൾക്കുള്ള പ്രാരംഭ രജിസ്ട്രേഷൻ മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് (USCIS) അറിയിച്ചു. മാർച്ച് 18 വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരു സ്ഥിരീകരണ നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ ട്രാക്ക് ചെയ്യാൻ കഴിയും. അതേസമയം, ഇതുപയോഗിച്ച് കേസ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ സാധിക്കില്ല. 10 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.
സാങ്കേതിക വിദഗ്ധരായ വിദേശികൾക്ക് യു.എസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന സമ്പ്രദായമാണ് എച്ച്-1ബി വിസ. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് യു.എസിൽ എച്ച് -1ബി വിസ ഉപയോഗിച്ച് തൊഴിലെടുക്കാൻ എത്തുന്നത്.
ഐ.ടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഏറെയും ഇതിന്‍റെ ഗുണഭോക്താക്കൾ. എല്ലാ വർഷവും 65,000 പുതിയ എച്ച്–1ബി വിസകളാണ് യു.എസ് അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.