ഇസ്ലാമാബാദ്: അന്താരാഷ്ട്ര നാണയനിധിയിൽ(ഐ.എം.എഫ്)നിന്ന് സാമ്പത്തിക ഉത്തേജന പാക്കേജ് ലഭിക്കുന്നതിനുവേണ്ടി പാകിസ്താൻ അമേരിക്കക്ക് ആയുധ വിൽപന നടത്തിയതായി റിപ്പോർട്ട്. യുക്രെയ്ന് നൽകുന്നതിനുവേണ്ടിയാണ് ആയുധം നൽകിയത്. ജൂൺ അവസാനമാണ് പാകിസ്താന് 300 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേ ജ് ലഭിച്ചത്. എന്നാൽ, ആരോപണം പാകിസ്താൻ നിഷേധിച്ചു.അമേരിക്കൻ സമ്മർദത്തിന് വഴങ്ങിയാണ് യുക്രെയ്ൻ സൈന്യത്തിന് നൽകുന്നതിനായി പാകിസ്താൻ ആയുധങ്ങൾ നൽകിയതെന്ന് ഓൺലൈൻ അന്വേഷണാത്മക വെബ്സൈറ്റായ ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്തു. പാകിസ്താൻ, അമേരിക്കൻ സർക്കാർ രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.